ന്യൂഡൽഹി : ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം മാളവിക ബൻസോദ് ബി.ഡബ്ളിയു.എഫ് ലോക റാങ്കിംഗിൽ കരിയർ ബെസ്റ്റായ 23-ാം റാങ്കിലേക്ക് എത്തി. സൈന നെഹ്‌വാളിനും പി.വി സിന്ധുവിനും ശേഷം ലോക റാങ്കിംഗിൽ ആദ്യ 25 സ്ഥാനത്തിനുള്ളിലെത്തുന്ന ആദ്യ താരമാണ് മാളവിക. കഴിഞ്ഞവാരം നടന്ന ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പിൽ പ്രീ ക്വാർട്ടറിലെത്തിയ പ്രകടനമാണ് നാഗ്പൂരുകാരിയായ മാളവികയ്ക്ക് അഞ്ചുപടവുകൾ കയറി 23-ാം റാങ്കിലെത്താൻ വഴിയൊരുക്കിയത്.
ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ പി.വി സിന്ധു 17-ാം റാങ്കിലേക്ക് താഴ്ന്നു.അനുപമ ഉപാദ്ധ്യായ (43), രക്ഷിത ശ്രീ (45), ആകർഷി കാശ്യപ് (48) എന്നിവരാണ് ലോക റാങ്കിംഗിൽ ആദ്യ 50 സ്ഥാനത്തിനുള്ളിലുള്ള മറ്റ് ഇന്ത്യൻ വനിതാ താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |