കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഇൻസൈറ്റ്-ജി ബി.എൽ.ഡി.സി ഫാനിന് ജർമ്മൻ ഡിസൈൻ അവാർഡ്. എക്സലന്റ് ഡിസൈൻ – പ്രോഡക്റ്റ് വിഭാഗത്തിലാണ് വി-ഗാർഡിന് ഈ അംഗീകാരം. ആഗോള നിലവാരത്തിലുള്ള മികച്ച ഉത്പ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം. ഫ്രാങ്ക്ഫർട്ട് മെസ്സൈ വേദിയിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ വി-ഗാർഡ് ഇൻഡസ്ട്രിയൽ ഡിസൈൻ വിഭാഗം സീനിയർ ജനറൽ മാനേജർ ജെയിംസ് എം. വർഗീസ്, ഇൻഡസ്ട്രിയൽ ഡിസൈൻ വിഭാഗം ലീഡ് അക്ഷയ് നാഥ് വി, ഇൻഡസ്ട്രിയൽ ഡിസൈൻ വിഭാഗം സീനിയർ ലീഡ് ശ്രീപ്രസാദ് കെ. എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |