കൊച്ചി: കഴിഞ്ഞ വർഷം നോവലുകൾ, കവിതകൾ, ചെറുകഥാ സമാഹാരങ്ങൾ എന്നിവയിലൂടെ സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച യു.എസ്.ടി ജീവനക്കാരെ ‘ഇങ്ക്സ്‌പയർ - മീറ്റ് ദി ഓഥേഴ്‌സ് ഇൻ യു.എസ്.ടി’ പ്രോഗ്രാമിൽ ആദരിച്ചു. കേരള ടീമിലെ പ്രതിഭാധനരായ അജൂബ് സദാനന്ദൻ, ഹൃദ്യ താഴത്ത്, ആയിഷ നസറുദ്ദീൻ എന്നിവരെയാണ് ആദരിച്ചത്. മലയാള കവിതാ സമാഹാരമായ ‘ഒരു പ്രാർത്ഥന’യുടെ രചയിതാവാണ് അജൂബ്. ഇംഗ്ലീഷ് കവിതാസമാഹാരങ്ങളായ ‘നീലക്കണ്ണൻ’, ‘കളർ ഒഫ് ലവ്’ എന്നിവയാണ് ഹൃദ്യയുടെ രചനകൾ. ‘ബിനീത്ത് ദി ഗോൾഡൻ ചെയിൻ’ (ഇംഗ്ലീഷ് നോവൽ), ‘എലിസ ആൻഡ് ദി മിഡ്‌നൈറ്റ് ഫെയറി’ (കുട്ടികളുടെ ഫിക്ഷൻ), ‘ടൈം ടീച്ചസ് ടു ലാഫ്’ (നോൺ-ഫിക്ഷൻ/സെൽഫ് ഹെൽപ്പ്), ‘ട്വന്റി ത്രീ’ (ഇംഗ്ലീഷ് കവിതാസമാഹാരം) എന്നിവയാണ് ആയിഷയുടെ കൃതികൾ. പ്രശസ്ത എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ശ്രീപാർവതി മുഖ്യാതിഥിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |