മുംബൈ: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയും മുംബൈയിലെ കെ.ജെ സോമയ്യ കോളേജ് ഒഫ് എൻജിനീയറിംഗും സംയുക്തമായി സംഘടിപിച്ച ഫ്ലാഗ്ഷിപ്പ് ഇവന്റായ ഐഡിയ ഹാക്കത്തോൺ വിജയകരമായി സമാപിച്ചു. ഇന്ത്യ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന ഒരു വലിയ സംരംഭത്തിന്റെ ഭാഗമാണിത്, എല്ലാ പൊതുമേഖല ബാങ്കുകളും ഹാക്കത്തോൺ സീരീസ് നടത്തുന്നുണ്ട്. ബി.എഫ്.എസ്.ഐ മേഖലയിലെ യഥാർത്ഥ പ്രശ്‌നങ്ങൾക്കും പ്രവർത്തനങ്ങളുടെ നിർണായക മേഖലകൾക്കും നൂതനമായ പരിഹാരങ്ങൾ പരിശോധിക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |