ചെറുകിട കച്ചവടക്കാർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ
കൊച്ചി: ചെറുതുകയ്ക്കുള്ള ഭീം യു.പി.ഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ 1,500 കോടി രൂപയുടെ ആനുകൂല്യങ്ങൾ ചെറുകിട കച്ചവടക്കാർക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലൂടെ(യു.പി.ഐ) രണ്ടായിരം രൂപ വരെ അടയ്ക്കുമ്പോൾ
കച്ചവടക്കാർക്ക് 0.15 ശതമാനം സാമ്പത്തിക ആനുകൂല്യം ലഭ്യമാകും. ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും അധിക ബാദ്ധ്യതകളുണ്ടാകാത്ത തരത്തിൽ ഡിജിറ്റൽ ഇടപാടുകൾ വിപുലീകരിക്കാനാണ് സർക്കാർഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടായിരം രൂപ വരെ പേയ്‌മെന്റ് നടത്തുന്ന ഇടപാടുകൾക്ക് യാതൊരു ഫീസും ഈടാക്കില്ല. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ നടപ്പുവർഷം മാർച്ച് 31 വരെയുള്ള ഇടപാടുകൾക്കാണ് ആനുകൂല്യം ലഭിക്കുക. അടുത്ത സാമ്പത്തിക വർഷത്തിലും യു.പി.ഐ പ്രോത്സാഹന പദ്ധതി തുടരുമെന്ന് വാണിജ്യ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലും കേന്ദ്ര സർക്കാർ യു.പി.ഐ ഇടപാടുകൾക്കായി ആനുകൂല്യ പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ മുൻവർഷങ്ങളേക്കാൾ കുറഞ്ഞ തുകയാണ് ഇത്തവണ വകയിരുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |