തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററും ഇൻഫർമേഷൻ ടെക്നോളജി വകുപ്പും ചേർന്ന് 21, 22 തീയതികളിൽ എ.ഐയെക്കുറിച്ച് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അന്താരാഷ്ട്ര അക്കാഡമിക് കോൺഫറൻസ് സംഘടിപ്പിക്കും. എസ്.പി ഗ്രാൻഡ് ഡെയ്സിൽ നടക്കുന്ന കോൺഫറൻസ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക മുഖ്യപ്രഭാഷണം നടത്തും.വിദ്യാർഥികൾ,സർക്കാർ വകുപ്പുകളിലെ ജീവനക്കാർ,ഗവേഷകർ,വ്യവസായ മേഖലയിലെ പ്രൊഫഷണലുകൾ എന്നിവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/eAhx9g94pxpsNCqD8. കൂടുതൽ വിവരങ്ങൾക്ക് : https://www.gecbh.ac.in/. ഫോൺ : 7736136161, 9995527866.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |