സുനിതയുടെയും സംഘത്തിന്റെയും മടക്കയാത്ര ഇങ്ങനെ:
മടക്കയാത്രയ്ക്ക് വേണ്ടിവന്നത് - 17 മണിക്കൂർ
ചൊവ്വാഴ്ച രാവിലെ 10.35 - ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടു
ഇന്നലെ പുലർച്ചെ 2:36 - പേടകത്തിന്റെ ട്രങ്ക് ഭാഗം വേർപെട്ടു. ട്രങ്ക് സ്വയം കത്തിയമർന്നു
2:41 - ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുന്നേ 7.5 മിനിറ്റ് ത്രസ്റ്ററുകൾ ജ്വലിപ്പിക്കുന്ന ഡീഓർബിറ്റ് ബേൺ പ്രക്രിയ. ശബ്ദത്തിന്റെ 22 മടങ്ങ് വേഗതയിൽ (മണിക്കൂറിൽ 27,359 കിലോമീറ്റർ) ഭൗമാന്തരീക്ഷത്തിലേക്ക്. ഇന്നരേം ഡ്രാഗണിന്റെ പുറംഭാഗത്തെ ചൂട് 1,926 ഡിഗ്രി സെൽഷ്യസിലേറെ
3:24 - 18,000 അടി ഉയരത്തിൽ വച്ച് രണ്ട് ചെറു പ്രാഥമിക പാരച്ചൂട്ടുകൾ വിടർന്നു. 6,500 അടി
മുകളിലെത്തിയപ്പോൾ 4 പ്രധാന പാരച്ചൂട്ടുകളും വിടർന്നു
3:27 - സെക്കൻഡിൽ 25 അടി എന്ന പ്രവേഗ നിരക്കോടെ (വെലോസിറ്റി) ഡ്രാഗൺ സാവധാനം കടലിലേക്ക് പതിച്ചു
------------------------------
# പേര്, വയസ്, ബഹിരാകാശത്ത് ആകെ ചെലവഴിച്ച ദിവസങ്ങൾ... എന്ന ക്രമത്തിൽ
സുനിത വില്യംസ് - 59 - 608 (3 ദൗത്യങ്ങൾ)
ബുച്ച് വിൽമോർ - 62 - 464 ( 3 ദൗത്യങ്ങൾ)
നിക്ക് ഹേഗ് - 49 - 374 (2 ദൗത്യങ്ങൾ)
അലക്‌സാണ്ടർ ഗോർബുനോവ് - 34 - ആദ്യ ദൗത്യം
------------------------------
സുനിത വില്യംസ്, ബുച്ച് വിൽമോർ
നിലയത്തിൽ എത്തിയത് 2024 ജൂൺ 5
286 ദിവസം
4,576 തവണ ഭൂമിയെ ചുറ്റി
121,347,491 മൈൽ സഞ്ചരിച്ചു
നിക്ക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ്
നിലയത്തിൽ എത്തിയത് 2024 സെപ്തംബർ 28
171 ദിവസം
2,736 തവണ ഭൂമിയെ ചുറ്റി
72,553,920 മൈൽ സഞ്ചരിച്ചു
------------------------------
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |