ന്യൂഡൽഹി: സുനിത വില്യംസിന്റെയും സംഘത്തിന്റെയും തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യയും. സുനിതയുടെ പിതാവിന്റെ ജന്മനാടായ ജുലാസൻ ഗ്രാമത്തിൽ ജനം പടക്കം പൊട്ടിച്ചും മധുരം വിതരണം നടത്തിയും നൃത്തം ചെയ്തും ആഘോഷിച്ചു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ് ജുലാസൻ. സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യ ഗുജറാത്തിൽ നിന്ന് യു.എസിലേക്ക് കുടിയേറിയതാണ്. സുനിതയുടെ അമ്മ ബോണി സ്ലോവേനിയക്കാരിയാണ്.
ഗ്രാമത്തിലെ ജനം ക്ഷേത്രത്തിൽ ഒത്തുകൂടി ഒരുമിച്ചിരുന്നാണ് ടി.വിയിൽ സുനിതയുടെ തിരിച്ചുവരവ് കണ്ടത്. സുനിതയ്ക്കായി പ്രത്യേക പൂജകളും ഗ്രാമത്തിൽ നടന്നു. അതേസമയം,സുനിത ഇന്ത്യ സന്ദർശിക്കുമെന്ന് ബന്ധുവായ ഫാൽഗുനി പാണ്ഡ്യ പറഞ്ഞു. സുനിത ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്നും കുടുംബം അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അവർ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ അറിയിച്ചു.
-----------------------------
#ബഹിരാകാശത്ത് കൂടുതൽ കാലം ചെലവഴിച്ച അമേരിക്കൻ സഞ്ചാരികൾ
(വിവിധ ദൗത്യങ്ങളിൽ നിന്നായുള്ള ആകെ കണക്ക്)
പെഗ്ഗി വിറ്റ്സൺ - 675 ദിവസം
സുനിത വില്യംസ് - 608 ദിവസം
ജെഫ് വില്യംസ് - 534 ദിവസം
മാർക്ക് വാൻഡെ ഹെയ് - 523 ദിവസം
സ്കോട്ട് കെല്ലി - 520 ദിവസം
മൈക്ക് ബാരറ്റ് - 447 ദിവസം
ഷെയ്ൻ കിംബ്രോ - 388 ദിവസം
-----------------------------
# ബഹിരാകാശത്ത് കൂടുതൽ കാലം തുടർച്ചയായി കഴിഞ്ഞവർ (ഒറ്റ ദൗത്യത്തിലൂടെ )
വലേറി പൊളിയകൊവ് (റഷ്യ) - 437 ദിവസം
സെർജി അവ്ഡെയവ് (റഷ്യ) - 379 ദിവസം
ഫ്രാങ്ക് റൂബിയോ (യു.എസ്) - 371 ദിവസം
വ്ലാഡിമിർ ടിറ്റോവ്,
മൂസ മാനറോവ് (റഷ്യ) - 365 ദിവസം
മാർക്ക് വാൻഡെ ഹെയ് (യു.എസ്) - 355 ദിവസം
സ്കോട്ട് കെല്ലി (യു.എസ്)
മിഖായിൽ കോർണിയെൻകോ (റഷ്യ) - 340 ദിവസം
ക്രിസ്റ്റീന കോക്ക് (യു.എസ്) - 328 ദിവസം
യൂറി റോമനെൻകോ (റഷ്യ) - 326 ദിവസം
പെഗ്ഗി വിറ്റ്സൺ (യു.എസ്) - 289 ദിവസം
സുനിത വില്യംസ്
ബുച്ച് വിൽമോർ (യു.എസ്) - 286 ദിവസം
ആൻഡ്രൂ മോർഗൻ (യു.എസ്) - 272 ദിവസം
-----------------------------
# പേര്, വയസ്, ബഹിരാകാശത്ത് ആകെ ചെലവഴിച്ച ദിവസങ്ങൾ... എന്ന ക്രമത്തിൽ
സുനിത വില്യംസ് - 59 - 608 (3 ദൗത്യങ്ങൾ)
ബുച്ച് വിൽമോർ - 62 - 464 ( 3 ദൗത്യങ്ങൾ)
നിക്ക് ഹേഗ് - 49 - 374 (2 ദൗത്യങ്ങൾ)
അലക്‌സാണ്ടർ ഗോർബുനോവ് - 34 - ആദ്യ ദൗത്യം
------------------------------
സുനിത വില്യംസ്, ബുച്ച് വിൽമോർ
നിലയത്തിൽ എത്തിയത് 2024 ജൂൺ 5
286 ദിവസം
4,576 തവണ ഭൂമിയെ ചുറ്റി
121,347,491 മൈൽ സഞ്ചരിച്ചു
നിക്ക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ്
നിലയത്തിൽ എത്തിയത് 2024 സെപ്തംബർ 28
171 ദിവസം
2,736 തവണ ഭൂമിയെ ചുറ്റി
72,553,920 മൈൽ സഞ്ചരിച്ചു
------------------------------
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |