ന്യൂഡൽഹി: മൈക്രോസോഫ്‌റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്‌സ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 2047ലെ ഇന്ത്യയുടെ വികസിത പാത, ആരോഗ്യം, കൃഷി, നിർമ്മിത ബുദ്ധി (എ.ഐ) തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിയുമായി വിപുലമായ ചർച്ച നടത്തിയെന്ന് ബിൽ ഗേറ്റ്‌സ് പറഞ്ഞു. വരും തലമുറകളുടെ മികച്ച ഭാവി ലക്ഷ്യമിട്ടുള്ള സാങ്കേതികവിദ്യ, നൂതനാശയം, സുസ്ഥിരത എന്നിവയുൾപ്പെടെ വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ ബിൽ ഗേറ്റ്സുമായി സംസാരിച്ചെന്ന് മോദി എക്‌സിൽ കുറിച്ചു.
ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, അശ്വനി വൈഷ്‌ണവ് തുടങ്ങിയവരുമായും ബിൽ ഗേറ്റ്‌സ് കൂടിക്കാഴ്‌ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |