വാഷിംഗ്ടൺ: യുക്രെയിനിൽ പൂർണ വെടിനിറുത്തലിന് സാദ്ധ്യമല്ല. എന്നാൽ ഊർജ്ജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കുന്നത് താത്കാലികമായി നിറുത്തിവയ്ക്കും. - യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിലാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇക്കാര്യം വ്യക്തമാക്കിയത്. 30 ദിവസത്തെ പൂർണ വെടിനിറുത്തലെന്ന ട്രംപിന്റെ ആവശ്യം പുട്ടിൻ നിരാകരിച്ചു. യുക്രെയ്നുള്ള സൈനിക സഹായവും രഹസ്യാന്വേഷണ പങ്കുവയ്ക്കലും പാശ്ചാത്യ രാജ്യങ്ങൾ പൂർണമായി അവസാനിപ്പിച്ചാലേ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂയെന്ന് പുട്ടിൻ വ്യക്തമാക്കി. ട്രംപിന്റെ പദ്ധതി കഴിഞ്ഞയാഴ്ച യുക്രെയ്ൻ അംഗീകരിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം രണ്ട് മണിക്കൂറോളം നീണ്ടു.സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം പൂർണ വെടിനിറുത്തലിലേക്കും സമാധാന കരാറിലേക്കും നീങ്ങുമെന്നും പറഞ്ഞു. റഷ്യയും
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
മിഡിൽ ഈസ്റ്റിൽ കൂടുതൽ സമാധാന ചർച്ചകൾ ഉടനടി നടക്കുമെന്ന് ഇരു നേതാക്കളും സമ്മതിച്ചു.
ട്രംപ്- പുട്ടിൻ സംഭാഷണം അവസാനിച്ചതിന് പിന്നാലെ ഫിൻലൻഡിലെ ഹെൽസിങ്കിയിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി, ഊർജ്ജ കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന വെടിനിറുത്തൽ മുന്നോട്ടുവച്ചിരുന്നെങ്കിലും
കൂടുതൽ വിശദാംശങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രതികരിച്ചു.
ചർച്ച ഫലപ്രദവും മികച്ചതുമായിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ വേഗം പ്രവർത്തിക്കുമെന്ന ധാരണയോടെയാണ് ചർച്ച അവസാനിച്ചത്
-ഡൊണാൾഡ് ട്രംപ്
-യു.എസ് ചർച്ച ഞായറാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിൽ തുടരും
സ്റ്റീവ് വിറ്റ്‌കോഫ്
യുഎസ് പ്രതിനിധി
മിഡിൽ ഈസ്റ്റിലെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |