വാഷിംഗ്ടൺ: സൈന്യത്തിൽ ട്രാൻസ്‌ജെൻഡർമാർക്ക് സേവനമനുഷ്ഠിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കി കോടതി. എല്ലാവരും തുല്യരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന യു.എസ് സ്വാതന്ത്ര്യ പ്രഖ്യാപനം പരാമർശിച്ചാണ് യു.എസ് ഫെഡറൽ ജഡ്ജി അന്ന റെയ്സിന്റെ ഉത്തരവ്. 'ട്രംപിന്റെ നിർദ്ദേശം ഭരണഘടനാ സംരക്ഷണയെ ലംഘിക്കാൻ സാദ്ധ്യതയുണ്ട്. ഇത് ചൂടേറിയ ചർച്ചയ്ക്കും അപ്പീലുകൾക്കും കാരണമാകുമെന്ന് അറിയാം. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിൽ രണ്ടും നല്ലതാണ് " - കോടതി വ്യക്തമാക്കി. ട്രാൻസ്‌ജെൻഡർ സൈനികരെ നീക്കാൻ യു.എസ് ഭരണകൂടം നടപടി തുടങ്ങിയിരുന്നു. 15,000 പേരെങ്കിലും പുറത്താക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സൈന്യത്തിൽ ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ഒന്നാം ഭരണകാലത്തു തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |