മകനെ ആഗ്രഹിച്ച പിതാവിന് ഒന്നിന് പിറകെ ഒന്നായി പിറന്നത് ഒൻപത് പെൺമക്കൾ. 81കാരനായ പിതാവ് മക്കൾക്ക് ഓരോരുത്തർക്കും നൽകിയത് 'ആൺകുട്ടിക്കായി ആഗ്രഹിക്കുന്നു' എന്നർത്ഥം വരുന്ന പേരുകളും. കിഴക്കൻ ചൈനയിൽ നടന്ന സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഹുവയാൻ എന്ന ചൈനീസ് ഗ്രാമത്തിലെ ജീ എന്നയാളാണ് പെൺമക്കൾക്ക് ആരും കേൾക്കാത്ത പേരുകൾ നൽകിയത്.
81കാരനായ ജീയുടെ മൂത്ത മകളും ഇളയ മകളും തമ്മിൽ 20 വയസിന്റെ വ്യത്യാസമുണ്ട്. മൂത്ത മകളായ സാവോദീക്ക് അറുപത് വയസാണ് പ്രായം. ജീയുടെ നാലാമത്തെ മകളായ ഷിയാംഗ്‌ദീ സമൂഹമാദ്ധ്യമത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് പങ്കുവച്ചത് വൈറലാവുകയായിരുന്നു. സാധാരണ കർഷക കുടുംബമായിട്ടും തന്റെ എല്ലാ മക്കൾക്കും ജീ നല്ല വിദ്യാഭ്യാസം നൽകിയിട്ടുണ്ട്. 'മകനെ ആഗ്രഹിച്ചെങ്കിലും മാതാപിതാക്കൾ ഒരിക്കൽ പോലും ഞങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറിയിട്ടില്ല. എന്റെ സഹോദരങ്ങളാണ് എന്റെ ഏറ്റവും അടുത്ത കൂട്ടുകാർ. അവരെ ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം'- എന്നാണ് ഷിയാംഗ്‌ദീ തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞത്.
ജീയുടെ മക്കളുടെ വ്യത്യസ്‌തമായ പേരുകളും അർത്ഥവും:
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |