ഒട്ടുമിക്ക ഇന്ത്യക്കാരിലും വായ സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ നമ്മളിൽ പലരും അതിനെ ഗൗരവത്തോടെ കാണുന്നില്ല. ദന്തക്ഷയം, മോണരോഗം, വായിലെ അർബുദം എന്നിവ രാജ്യത്തുടനീളമുളളവരിൽ പിടിപെടുന്നുണ്ട്. ഇത് ഒരു വ്യക്തിയുടെ മുഴുവനായുളള ആരോഗ്യത്തെയും ബാധിക്കും. അറിവില്ലായ്മ, കൃത്യമായ ചികിത്സിക്കാതിരിക്കുക, സംരക്ഷണം ഉറപ്പാക്കാതിരിക്കുക തുടങ്ങിയവ വായരോഗങ്ങൾ വർദ്ധിക്കുന്നതിനുളള അവസരമൊരുക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെന്റൽ സർജൻ ഡോക്ടർ ബിഭാകർ രഞ്ചൻ പറയുന്നത് ഇങ്ങനെ,ഒരു വ്യക്തിയുടെ ചെറുപ്പക്കാലം മുതൽക്കേ വായ രോഗങ്ങൾ പിടിപെടാമെന്ന് പറയുന്നു. ഇത് ചെറിയ പ്രായത്തിലെ കുട്ടികൾക്ക് ലഭിക്കാതെ പോകുന്ന അവബോധത്തിന്റെ കുറവ് മൂലമാണ്. പല വിദേശരാജ്യങ്ങളിലും സ്‌കൂൾ കാലം മുതൽക്കേ കുട്ടികൾക്ക് ദന്തസംരക്ഷണത്തിന്റെയും വായ രോഗങ്ങൾ വരാനുളള സാദ്ധ്യത തടയുന്നതിന്റെയും അവബോധ ക്ലാസുകൾ നൽകാറുണ്ട്. എന്നാൽ ഇന്ത്യ പോലുളള രാജ്യങ്ങളിൽ അത്തരം അവബോധങ്ങൾ നൽകുന്നത് കുറവാണെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിലുളള അവബോധങ്ങൾ ലഭിച്ചാൽ മാത്രമേ കൃത്യമായ പരിശോധനകളും മിക്കവരും നടത്തുകയുളളൂവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഷാൽബി ആശുപത്രിയിലെ കൺസൾട്ടറ്റന്റ് ഡെന്റിസ്റ്റും ഓറൽ ഇംപ്ലാന്റോളജിസ്റ്റുമായ ഡോ. ദർശിനി ഷാ പറയുന്നത് ഇങ്ങനെ, ഇന്ത്യയിലെ പകുതിയിലേറെ ആളുകളും മോണരോഗത്തിന് അടിമകളാണെന്ന് പറയുന്നു. കുട്ടികളിൽ വരെ ദന്തക്ഷയം ഉണ്ടാകുന്നു. ഇവയെ പ്രതിരോധിക്കാൻ ചില എളുപ്പവഴികൾ ഉണ്ട്. ഫ്ളൂറൈഡ് ടൂത്ത് പേസ്റ്റും, മൗത്ത് വാഷ്, കൃത്യമായ ദന്തപരിശോധനകൾ, പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുക എന്നിവ ചെയ്യേണ്ടതുണ്ട്.
വായയുടെ ആരോഗ്യം
പല്ലുകളുടെ സംരക്ഷണം മാത്രമല്ല വായയുടെ ആരോഗ്യമായി കാണുന്നത്. ഇത്തരത്തിലുളള അവസ്ഥകൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളായ അൾഷിമേഴ്സ്, സ്‌ട്രോക്ക്, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയിലേക്കും നയിച്ചേക്കാം. ജേണൽ ഒഫ് അൾഷിമേഴ്സ് ഡിസീസിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് മോണരോഗങ്ങൾക്ക് കാരണമായ ബാക്ടീരിയകൾ അൾഷിമേഴ്സ്, വാസ്‌കൂലാർ ഡിമെൻഷ്യ എന്നീ അവസ്ഥകൾക്ക് കാരണമാകാമെന്നാണ്. മറ്റൊരു പഠനത്തിൽ പരാമർശിക്കുന്നത്, മോണ രോഗങ്ങൾ സ്‌ട്രോക്കിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ്. മോണരോഗം ബാധിച്ച ഗർഭിണികളുടെ അവസ്ഥയും ഗൗരവമേറിയതാണ്. ഇവർക്ക് പൂർണ ആരോഗ്യമുളള കുഞ്ഞ് ജനിക്കുന്നതിനും പ്രശ്നമുണ്ടായേക്കാം. പുരുഷൻമാരിലും മോണരോഗങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പുരുഷൻമാരിൽ ഉദ്ധാരണക്കുറവിന് വരെ മോണരോഗങ്ങൾ ഇടയാക്കും.
ഇന്ത്യയിലുണ്ടാകുന്ന വെല്ലുവിളികൾ
ലോകത്ത് ഏറ്റവും കൂടുതൽ ദന്ത ഡോക്ടറുകൾ ഉളള രാജ്യമാണ് ഇന്ത്യ. എന്നിരുന്നാൽ പോലും കൃത്യമായ ബോധവൽക്കരണം ലഭിക്കാതെ വരുന്നു. ഡോക്ടർ രഞ്ചൻ ഇന്ത്യയുടെ അവസ്ഥയെ ജർമ്മനി പോലുളള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുകയുണ്ടായി, ജർമ്മനി പോലുളള രാജ്യങ്ങളിലെ ജനങ്ങൾ കൃത്യമായ പരിശോധനകൾക്ക് വിധേയമാകുകയും ആരോഗ്യ ഇൻഷുറൻസ് പോലുളള സഹായങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ വായയിലെ രോഗങ്ങൾ മൂർച്ഛിക്കുമ്പോൾ മാത്രമാണ് ആളുകൾ ഡോക്ടർമാരുടെ സഹായം തേടുന്നത്. ഇത്തരത്തിലുളള കാര്യങ്ങളുമായി ബന്ധപ്പെട്ട് ആളുകൾക്ക് ബോധവൽക്കരണം നൽകിയില്ലെങ്കിൽ ഭാവിയിലെ അവസ്ഥ പരിതാപകരമായേക്കാം. ഇത്തരത്തിലുളള കേസുകളിൽ മൂന്നിലൊന്ന് എടുത്താൽ അവയിൽ വായയിൽ അർബുദം ഉണ്ടാകാനുളള സാദ്ധ്യതയുമുണ്ട്.
ചെലവ്
ദന്തരോഗങ്ങൾക്കുളള ചികിത്സ ചെലവേറിയതെന്നാണ് കൂടുതൽ ആളുകളുടെയും ധാരണ. മറ്റുളള രാജ്യങ്ങളിലെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലേത് വളരെ കുറവാണെന്ന് വിദഗ്ദർ പറയുന്നു. ഇൻഷുറൻസിന്റെ കവറേജ് ഇല്ലാത്തതും ചെലവ് കൂടുന്നതിന് കാരണമാണ്. ലോകത്തിലെ എറ്റവും ചെലവ് കുറഞ്ഞ ദന്ത ചികിത്സാരീതികൾ ഉളള രാജ്യമാണ് ഇന്ത്യ. ദന്ത ചികിത്സ ഉൾപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് കൊണ്ടുവരികയാണെങ്കിൽ ചെറിയ പരിഹാരം ഉണ്ടായേക്കാമെന്ന് ഡോക്ടർ അഭിപ്രായപ്പെടുന്നു. ദന്ത ചികിത്സയ്ക്കാവശ്യായ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതുകൊണ്ടാണ് ചെലവേറുന്നതെന്ന് മറ്റൊരാൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |