മുഹമ്മ: അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചെങ്കിലും വാഹനത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ മണ്ണഞ്ചേരി പൊലീസ് നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിൽ വാഹനത്തയും ഡ്രൈവറെയും കണ്ടെത്താനായി.ഇതിൽ ഒരു ഗ്രാമം മുഴുവനായി മണ്ണഞ്ചേരി പൊലീസിനെ അഭിനന്ദിക്കുകയാണ്.മാർച്ച് 7 രാവിലെ 5നാണ് മണ്ണഞ്ചേരി കാവുങ്കൽ പീഠിക പറമ്പിൽ രതീഷ് (43) അജ്ഞാത വാഹനം ഇടിച്ച് മരണപ്പെട്ടത്. എന്നാൽ സാക്ഷികളോ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളോ ലഭിച്ചിരുന്നില്ല.അന്വേഷണത്തിന് നേതൃത്വം നൽകിയ സി.ഐ ടോൾസൺ, എസ്.ഐ ബിജു, എ.എസ്.ഐ ഉല്ലാസ്, നൗഷാദ്,സി.പി.ഒമാരായ വിഷ്ണു, ഷൈജു,അനന്ത കൃഷ്ണൻ, വിജേഷ്,ജസീർ, ശ്യാം കുമാർ,വിവിപിൻ ദാസ് എന്നിവരേയും സാമൂഹിക മാദ്ധ്യമങ്ങളിലും കുടുംബശ്രീ യോഗങ്ങളിലും അഭിനന്ദിക്കുകയാണ്.മരിച്ച രതീഷിന്റെ ഭാര്യ ഉൾപ്പെടുന്ന ഉഷസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ പഴത്തളിക നൽകിയും പൊന്നാട ചാർത്തിയും ആദരിച്ചു.സി.ഡി.എസ് അംഗം രമ്യ സനൽ,മുൻ പ്രസിഡന്റ് സൗദമ്മ, അംഗങ്ങളായ ശ്യാമള,വിശ്വമതി,വിജിമോൾ,വിനീത, രശ്മി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |