നാഗർകോവിൽ : ഇരണിയലിൽ പാളത്തിൽ കല്ലുകൾ നിരത്തി ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. കന്യാകുമാരിയിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 5 മണിയോടെയായിരുന്നു സംഭവം.
ഇരണിയൽ സ്റ്റേഷനു സമീപം പാളത്തിൽ കല്ലുകൾ നിരത്തിവച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻതന്നെ ട്രെയിൻ നിറുത്തുകയായിരുന്നു. സ്റ്റേഷന് അടുത്തായതിനാൽ വേഗത കുറച്ചാണ് ട്രെയിൻ എത്തിയത്. ഇതുമൂലം പെട്ടെന്നുതന്നെ നിറുത്താൻ കഴിഞ്ഞു. തുടർന്ന് നാഗർകോവിലിൽ നിന്നെത്തിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ കല്ലുകൾ നീക്കം ചെയ്ത ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. പാളത്തിൽ നാല് കല്ലുകളാണ് നിരത്തിയിരുന്നത്. അർദ്ധരാത്രി ഒന്നരയ്ക്കു ശേഷമാണ് കല്ലുകൾ നിരത്തിയതെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |