അങ്കമാലി: സി.എസ്.എയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കൃഷി വകുപ്പും സി.എസ്.എ ലൈബ്രറിയും ചേർന്ന് നടത്തുന്ന 'വിത്തും കൈക്കോട്ടും" അങ്കമാലി കാർഷികോത്സവത്തിന് സംഘാടക സമിതിയായി. യോഗത്തിൽ സി.എസ്.എ പ്രസിഡന്റ് ഡോ. സി.കെ ഈപ്പൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഷെർളി സക്കറിയ, അസി. ഡയറക്ടർ ബീതി രാമചന്ദ്രൻ, അഡ്വ. കെ.കെ. ഷിബു, ബെന്നി മൂഞ്ഞേലി, വർക്കി പീറ്റർ, ടോണി പറമ്പി, ട്രഷറർ കെ.എൻ. വിഷ്ണു മാസ്റ്റർ, അഡ്വ. വി.കെ. ഷാജി, കെ.പി. റെജീഷ്, എം.പി. രാജൻ എന്നിവർ സംസാരിച്ചു.
ഏപ്രിൽ അവസാന വാരം നടക്കുന്ന കാർഷികോത്സവത്തിൽ കാർഷിക സെമിനാർ, പ്രദർശനങ്ങൾ, ക്വിസ്, മികച്ച കർഷകർക്ക് ആദരം, കലാവതരണങ്ങൾ എന്നിവ നടക്കും.
സംഘാടക സമിതി ഭാരവാഹികളായി ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഷെർളി സക്കറിയ, സി.എസ്.എ പ്രസിഡന്റ് ഡോ. സി.കെ. ഈപ്പൻ (രക്ഷാധികാരികൾ) അഡ്വ. കെ.കെ. ഷിബു (ചെയർമാൻ), ടോണി പറമ്പി (ജനറൽ സെക്രട്ടറി), കെ.എൻ.വിഷ്ണു മാസ്റ്റർ (ജനറൽ കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |