ആലപ്പുഴ: ജില്ലാ പഞ്ചായത്തും ആര്യാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'ആനന്ദം' -
വയോജന കലോത്സവം കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നും നാളെയുമായി നടക്കും. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഇന്ന് രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷനാകും. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ അഡ്വ.ടി.എസ്.താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആർ.റിയാസ്, വി.ഉത്തമൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി.അജിത് കുമാർ, പി.പി.സംഗീത, സ്വപ്ന ഷാബു, സന്തോഷ് ലാൽ, ആര്യാട് ബ്ലോക്ക് സി.ഡി.പി.ഒ ഷീല ദേവസ്യ തുടങ്ങിയവർ പങ്കെടുക്കും.സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് നാളെ ഉച്ചക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യും. സമ്മാനദാനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |