SignIn
Kerala Kaumudi Online
Saturday, 19 April 2025 11.10 PM IST

മലയാളത്തിലെ ആദ്യത്തെ എഐ പവേർഡ് ലിറിക്കൽ സോംഗ് റിലീസ് ചെയ്തു

Increase Font Size Decrease Font Size Print Page
d

റാഫി മതിര സംവിധാനം ചെയ്ത ക്യാമ്പസ് സിനിമ “PDC അത്ര ചെറിയ ഡിഗ്രി അല്ല' യുടെ എ.ഐ പവേർഡ് ലിറിക്കൽ സോംഗ് റിലീസ് ചെയ്തു. ഇഫാർ ഇന്റെർനാഷണലിന്റെ ഇരുപതാമത്തെ സിനിമ ക്യാമ്പസ് കഥ പറയുന്ന 'ജഉഇ അത്ര ചെറിയ ഡിഗ്രി അല്ല' ബയോ ഫിക്ഷണൽ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകന്റെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരിൽ ചിലരുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും സിനിമയുടെ ചേരുവകകൾ ചേർത്ത് പ്രേക്ഷകർക്കായി ഒരുക്കിയതാണ് ഈ ചിത്രം.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചത് നിർമ്മാതാവു കൂടിയായ റാഫി മതിരയാണ്. 2023ൽ ജോഷി –സുരേഷ് ഗോപി ചിത്രമായ 'പാപ്പൻ', 2023ൽ ഉടൽ ഫെയിം രതീഷ് രഘു നന്ദൻദിലീപ് ചിത്രമായ 'തങ്കമണി' എന്നിവയ്ക്ക് ശേഷം 2025ൽ ഇഫാർ മീഡിയ അവതരിപ്പിക്കുന്ന
PDC ഏപ്രില്‍ മാസം തിയേറ്ററുകളിലെത്തും.

സിദ്ധാർത്, ശ്രീഹരി, അജോഷ്, അഷൂർ, ദേവദത്ത്, പ്രണവ്, അരുൺ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ യുവമുഖങ്ങൾക്കു പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ്മ, സോനാ നായർ, വീണ നായർ, എസ്.ആശ നായർ, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രൻ, റിയാസ് നർമ്മകല, ബിജു കലാവേദി, മുൻഷി ഹരി, നന്ദഗോപൻ വെള്ളത്താടി, രാജ്‌മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂർവിള, ആനന്ദ് നെച്ചൂരാൻ, അനീഷ് ബാലചന്ദ്രൻ, രാജേഷ് പുത്തൻപറമ്പിൽ, ജോസഫ്, ഷാജി ലാൽ, സജി ലാൽ, ഉദേശ് ആറ്റിങ്ങൽ, രാഗുൽ ചന്ദ്രൻ, ബിച്ചു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പത്താം ക്ലാസ് പഠനം കഴിഞ്ഞയുടൻ കോളേജിൽ പഠിക്കാൻ ഭാഗ്യം കിട്ടിയവരാണ് പ്രീ ഡിഗ്രിക്കാർ. ആദ്യപ്രാവശ്യം പത്താം ക്ലാസ്സിൽ പരാജയപ്പെടുകയും പിന്നെ വിജയിക്കുകയും ചെയ്തവരോ മാർക്ക് കുറഞ്ഞവരോ സയൻസ് സ്ട്രീമിൽ കോളേജിൽ അഡ്മിഷൻ കിട്ടാത്തവരോ ഒക്കെ അക്കാലത്ത് ആശ്രയിച്ചിരുന്നത് പാരലൽ കോളേജുകളെ ആയിരുന്നു.

കൊല്ലം ജില്ലയിലെ ട്രിനിറ്റി കോളേജ് എന്ന റസിഡൻഷ്യൽ പാരലൽ കോളേജിൽ 199698 കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള ചെറുപ്പക്കാർക്ക് താമസിച്ചു പഠിക്കാൻ അവസരം ലഭിക്കുന്നു. സ്‌കൂൾ ജീവിതത്തിന്റെ ഇടുങ്ങിയ മതിലുകൾക്കപ്പുറം ടീനേജിൽ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാൻ കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത ലോകത്തിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാരുടെ കലാലയ ജീവിതവും പ്രണയവും സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം സിനിമയിൽ ചർച്ചയാകുന്നു.

26 വർഷങ്ങൾക്കു ശേഷം വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ വീണ്ടും സൗഹൃദം പുതുക്കുന്ന കൂട്ടുകാർ. അവരിൽ ഒരാളായ ജോസഫ് മാത്യൂവും ഭാര്യയും ഒരു ഊരാക്കുടുക്കിൽ പെടുന്നതും ഒരൊറ്റ ദിവസം കൊണ്ട് കൂട്ടുകാർ പല വിധത്തിലുള്ള ഇടപെടലുകൾ നടത്തുന്നതും അയാളെയും കുടുംബത്തെയും ആ ഊരാ കുടുക്കിൽ നിന്നും രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഉണ്ണി മടവൂരിന്റെ ഛായാഗ്രഹണം, റോണി റാഫേലിന്റെ പശ്ചാത്തല സംഗീതം, ഫിറോസ് നാഥ് ഒരുക്കിയ 4 ഗാനങ്ങൾ, സജിത്ത് മുണ്ടയാടിന്റെ കലാസംവിധാനം, മനോജ് ഫിഡാക്കിന്റെ കോറിയോഗ്രഫി, വിപിൻ മണ്ണൂരിന്റെ എഡിറ്റിംഗ് എന്നിവ ചിത്രത്തിന്റെ മേക്കിംഗ് ക്വാളിറ്റിയിൽ പ്രകടമാകും.

റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികൾക്ക് ഫിറോസ് നാഥ് സംഗീതം നൽകുന്നു. കെ.എസ്.ചിത്ര, ജാസി ഗിഫ്റ്റ്, ഫിറോസ് നാഥ്, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് മിക്സിംഗ് ഹരികുമാർ. ഇഫക്ട്സ് ജുബിൻ രാജ്. പരസ്യകല മനു ഡാവിഞ്ചി. സ്റ്റിൽസ് ആദിൽ ഖാൻ. പ്രൊഡക്ഷൻ കണ്ട്രോളർ മോഹൻ (അമൃത), മേക്കപ്പ് ന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്. സഹ സംവിധായകർ ആഷിക് ദിൽജീത്, സഞ്ജയ് ജി.കൃഷ്ണൻ. സംവിധാന സഹായികൾ വിഷ്ണു വർദ്ധൻ, നിതിൻ, ക്രിസ്റ്റി, കിരൺ ബാബു. വിതരണം ഡ്രീം ബിഗ് ഫിലിംസ്.

TAGS: AI SONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.