ഇന്ത്യയുടെ അഭിമാന ബാഡ്‌മിന്റൺ താരങ്ങളിൽ ഒരാളാണ് ജ്വാലഗുട്ട. നിതിനും നിത്യ മേനനും പ്രധാന വേഷത്തിൽ എത്തിയ ഗുണ്ടേ ജാരി എന്ന തെലുങ്ക് ചിത്രത്തിൽ ഒരു ഐറ്റം സോംഗിന് ചുവടുവച്ച് അഭിനയിച്ചതിനെക്കുറിച്ച് ഇപ്പോൾ മനസ് തുറന്നിരിക്കുകയാണ് താരം.
''നിതിൻ എന്റെ സുഹൃത്താണ്. എന്നെ മറ്റ് ആളുകളും സിനിമയ്ക്കായി സമീപിച്ചിരുന്നു. തെലുങ്ക് സിനിമയിൽ വെളുപ്പ് നിറം മാത്രം മതി. അതു ഒരു സത്യമാണ്. ഒരു ദിവസം പാർട്ടിക്കിടെ നിതിൻ എന്നോട് ഒരു ഐറ്റം സോംഗിൽ അഭിനയിക്കാമോ എന്ന് ചോദിച്ചു. ഞാൻ വലിയ കാര്യമാക്കിയില്ല. സമ്മതിച്ചു. മൂന്നുമാസത്തിനുശേഷം വീണ്ടും വിളിച്ച നിതിൻ, ഷൂട്ടിന് തയ്യാറാകാമെന്ന് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. സിനിമയിൽ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ അപ്പോൾ പിൻമാറുന്നത് അവർക്ക് വലിയ നഷ്ടമുണ്ടാക്കും എന്നു തോന്നിയതിനാൽ ഞാൻ അഭിനയിക്കാമെന്ന് ഏറ്റു. ഞാൻ അഭിനയിച്ചതുകൊണ്ട് സിനിമയ്ക്ക് പബ്ളിസിറ്റി കിട്ടി. അതു മാത്രമാണ് ഏക ഗുണം. ആദ്യം മുട്ടുവരെ ഇറക്കമുള്ള വസ്ത്രം ലഭിച്ചു. പിന്നീട് ഓരോ ദിവസം കഴിയുന്തോറും അത് ചെറുതായി വന്നു. എന്താണിതെന്ന് നിതിനോട് ചോദിച്ചപ്പോൾ കാണാം കൊള്ളാമെന്നായിരുന്നു മറുപടി. ജ്വാല ഗുട്ടയുടെ വാക്കുകൾ. അർജുന അവാർഡ് ജേതാവായ ജ്വാലഗുട്ട രണ്ടുതവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുണ്ട്. തമിഴ് നടൻ വിഷ്ണു വിശാൽ ആണ് ഭർത്താവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |