കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ ബാലികമാർ പീഡനത്തിന് ഇരയായ സംഭവത്തിൽ പെൺകുട്ടികളുടെ അമ്മയെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അറസ്റ്റിലായ ടാക്‌സിഡ്രൈവർ അയ്യമ്പുഴ മഠത്തിപ്പറമ്പിൽ ധനേഷ് കുമാറിന്റെ (38) മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികളെ പീഡിപ്പിക്കുന്ന വിവരം അമ്മ അറിഞ്ഞിരുന്നുവെന്ന് ധനേഷ് മൊഴി നൽകിയിരുന്നു. ഇന്ന് വൈകിട്ട് അമ്മയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാത്രിയോടെ ഇവരുടെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.
രോഗബാധിതനായിരുന്ന ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിലൂടെയണ് യുവതിയും ധനേഷും അടുപ്പത്തിലായത്. ഭർത്താവിന്റെ മരണ ശേഷം ധനേഷ് വാടകയ്‌ക്കെടുത്തുകൊടുത്ത വീട്ടിലാണ് ഇവരും മക്കളും കഴിഞ്ഞിരുന്നത്. ഇവടെ പതിവായി ധനേഷ് എത്തും യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെന്നും അതിനാലാണ് കുട്ടികളെ പീഡിപ്പിച്ചതെന്നുമാണ് ധനേഷ് പൊലീസിന് നൽകിയ മൊഴി. കുട്ടികളുടെ അമ്മ കുളിക്കാൻ പോകുന്നനേരവും പുറത്തേക്ക് പോകുന്ന സമയത്തുമായിരുന്നു പീഡനം.
സഹപാഠിയായ കൂട്ടുകാരിയെ വീട്ടിൽ കൊണ്ടുവരാൻ ധനേഷ് ആവശ്യപ്പെട്ടതനുസരിച്ച് മൂത്തകുട്ടി നൽകിയ കത്ത് കൂട്ടുകാരിയുടെ അമ്മയായ അദ്ധ്യാപികയ്ക്ക് ലഭിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ധനേഷ് കുമാർ അറസ്റ്റിലാകുന്ന സമയത്ത് ഇയാളുടെ പോക്കറ്റിൽ നിന്നും ലൈംഗീക ഉത്തേജക ഗുളികൾ കണ്ടെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. നിലവിൽ കുട്ടികൾ സി.ഡബ്ല്യു.സിയുടെ സംരക്ഷണയിലാണ്. ആവശ്യമായ കൗൺസിലിംഗ് നൽകിയതായും കുട്ടികൾക്ക് മറ്റു പ്രശ്‌നങ്ങളില്ലെന്നും സി.ഡബ്ല്യു.സി അറയിച്ചു. ധനേഷ് കുമാറിനായി പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |