കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പിന്റെ ഹിൻഡാൽകോ എൻജിനീയറിംഗ് ഉത്പന്ന നിർമ്മാണത്തിലൂടെ പുതിയ ബ്രാൻഡ് ഐഡന്റിറ്റിയിലേക്ക് മാറുന്നു. ലോഹ നിർമ്മാതാക്കളെന്ന പദവിയിൽ നിന്ന് എൻജിനീയറിംഗ് ഉത്പന്ന നിർമ്മാതാക്കളെന്ന പദവിയിലേക്ക് ഉയരുകയാണ് കമ്പനി. വൈദ്യുത വാഹനങ്ങൾ, പുനരുപയോഗിക്കാവുന്ന ഊർജ്ജം, ഊർജ്ജ സംഭരണ സംവിധാനം, സെമി കണ്ടക്‌ടർ, ഉന്നത നിലവാരമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നീ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. ഹിൻഡാൽകോയുടെ പുതിയ ബ്രാൻഡ് ലോഗോ വ്യവസായ പ്രമുഖരുടെയും രാഷ്ട്രീയ നേതാക്കളുടെയും ബിസിനസ് പങ്കാളികളുടെയും സാന്നിദ്ധ്യത്തിൽ ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർമംഗലം ബിർള അനാവരണം ചെയ്തു. അലുമിനിയം, ചെമ്പ്, സ്‌പെഷ്യാലിറ്റി അലുമിനയം എന്നീ മേഖലകളിൽ നൂതന ഉപകരണങ്ങളുടെ നിർമ്മാണത്തിന് 45,000 കോടി രൂപ കമ്പനി മുതൽ മുടക്കുമെന്ന് കുമാർമംഗലം ബിർള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |