കൊച്ചി: കൊമേഴ്സ് വിദ്യാഭ്യാസ രംഗത്ത് 3,500ൽ അധികം വിദ്യാർത്ഥികളെ വിജയപാതയിലെത്തിച്ച് പ്രമുഖ പരിശീലന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്സ് ലക്ഷ്യ റെക്കാഡിട്ടു. ഈയിടെ നടന്ന സി.എ ഇന്റർ, സി.എ ഫൗണ്ടേഷൻ, സി.എം.എ ഇന്ത്യ, സി.എസ്, സി.എം.എ. യു.എസ്.എ പരീക്ഷകളിലാണ് ലക്ഷ്യയിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടിയത്.
ആദ്യശ്രമത്തിൽ വിദ്യാർത്ഥികൾക്ക് സി.എ ഇന്റർപരീക്ഷയുടെ രണ്ട് ഗ്രൂപ്പുകളും വിജയിപ്പിച്ച നേട്ടം കേരളത്തിലെ മറ്റ് കൊമേഴ്സ് സ്ഥാപനങ്ങൾക്ക് ഇതുവരെ കൈവരിക്കാനായിട്ടില്ല.
'21 വയസിൽ ലൈഫ് സെറ്റ്' എന്ന ഉറപ്പുമായി 15 വർഷമായി ഐ.ഐ.സി ലക്ഷ്യ കൊമേഴ്സ് വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുകയാണ്. എ.സി.സി.എ, സി.എം.എ. യു.എസ്.എ. പോലുള്ള ആഗോള അംഗീകാരമുള്ള കോഴ്സുകളെ പരമ്പരാഗത ഡിഗ്രികളുമായി (ബി.കോം. + എ.സി.സി.എ, എം.ബി.എ. + എ.സി.സി.എ) യോജിപ്പിച്ച് 21 വയസിന് മുൻപ് വിദ്യാർത്ഥികളെ മികച്ച ധനകാര്യ പ്രൊഫഷണലായി രൂപപ്പെടുത്താനും ലക്ഷ്യയ്‌ക്ക് കഴിഞ്ഞു.
കൊമേഴ്സ് വിദ്യാഭ്യാസത്തിലെ ഒറിജിനൽ ബ്രാൻഡ്
കൊമേഴ്സ് വിദ്യാർത്ഥികളുടെ കരിയർ ലക്ഷ്യങ്ങൾ സാഫല്യമാക്കുന്നതിന് ആരംഭിച്ച ഐ.ഐ.സി ലക്ഷ്യയിൽ ഇതിനോടകം 1,65,000ൽ അധികം വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കിയത്.
ആഗോള ധനകാര്യ മേഖലയിലെ കരിയറിലേക്കുള്ള വഴികൾ വേഗത്തിൽ കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ലോകോത്തര പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കാനായതിൽ അഭിമാനമുണ്ടെന്ന് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഓർവെൽ ലയണൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |