കൊച്ചി: ലെബനനിൽ 25ന് നടക്കുന്ന യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങിലേക്ക് കേരള സർക്കാർ പ്രതിനിധി സംഘത്തെ അയയ്‌ക്കുന്നതിനെതിരായ ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. തടയാനുള്ള കാരണങ്ങളൊന്നും ഹർജിക്കാരന് ബോധിപ്പിക്കാനായില്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി തീർപ്പാക്കി. വിദേശങ്ങളിൽ നടന്ന മതപരമായ ചടങ്ങുകളിൽ സർക്കാർ പ്രതിനിധികൾ മുമ്പും പങ്കെടുത്തിട്ടുണ്ടെന്ന് കോടതി പറഞ്ഞു. തൃശൂർ സ്വദേശി ഗിൽബർട്ട് ചീരനാണ് ഹർജി നൽകിയത്.
കേന്ദ്രപ്രതിനിധി സംഘം ലെബനനിലേക്ക്
25ന് ലെബനനിൽ യാക്കോബായ സഭയുടെ കാതോലിക്കയായി ജോസഫ് മാർ ഗ്രിഗോറിയോസിനെ വാഴിക്കുന്ന ചടങ്ങിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് നാലു നേതാക്കൾ പങ്കെടുക്കും. മുൻ കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, അൽഫോൺസ് കണ്ണന്താനം, ബെന്നി ബെഹനാൻ എം.പി, ബി.ജെ.പി നേതാവ് ഷോൺ ജോർജ്ജ് എന്നിവരാണ് ചടങ്ങിൽ പങ്കെടുക്കുക. ഇവർ 24ന് രാവിലെ ഡൽഹിയിൽ നിന്ന് യാത്ര തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |