മലപ്പുറം: സർക്കാർ ഹയർസെക്കന്ററി സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരുടെ സ്ഥാനക്കയറ്റ നടപടികൾ നീണ്ടതോടെ അദ്ധ്യായന വർഷം അവസാനിക്കാറായിട്ടും ജില്ലയിലെ 27 സ്‌കൂളുകളിൽ പ്രിൻസിപ്പൽ നിയമനം നടന്നില്ല. 2024-25 അദ്ധ്യായന വർഷത്തെ പൊതുസ്ഥലംമാറ്റം, മുൻവർഷത്തെ വിരമിക്കൽ എന്നിവ വഴിയുണ്ടായ ഒഴിവുകളാണ് ഇവ. 2022ൽ ആണ് ഏറ്റവും ഒടുവിൽ പ്രിൻസിപ്പൽ തസ്‌കികയിലേക്കുള്ള സ്ഥാനക്കയറ്റം നടന്നത്. സ്ഥിരം പ്രിൻസിപ്പൽമാരില്ലാത്ത ഇടങ്ങളിൽ സീനിയർ അദ്ധ്യാപകർക്ക് ചുമതല നൽകിയാണ് മുന്നോട്ടുപോവുന്നത്. ഇവർക്ക് പഠന ചുമതല കൂടിയുണ്ട് എന്നതിനാൽ പ്രിൻസിപ്പൽ ചുമതല ഏറെ ഭാരം സൃഷ്ടിക്കുന്നുണ്ട്. സ്‌കൂളുമായി ബന്ധപ്പെട്ട അക്കാദമിക്, അക്കാദമികേതര പ്രവർത്തനങ്ങളുടെ ഏകോപന ചുമതല നിർവഹിക്കേണ്ടത് പ്രിൻസിപ്പലാണ്. സ്കൂളിന്റെ അച്ചടക്കം ഉൾപ്പെടെ ഉറപ്പാക്കുന്നതിൽ പ്രിൻസിപ്പൽമാരുടെ സാന്നിദ്ധ്യം നിർണ്ണായകമാണ്. ഇഷ്ടമുള്ള ഇടത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി നടത്തുന്ന സമ്മർദ്ദങ്ങളും നിയമന നടപടികളെ ബാധിക്കുന്നുണ്ട്.
പ്രിൻസിപ്പൽമാരില്ലാത്ത സ്കൂളുകൾ
ഗവ.എം.എച്ച്.എസ്.എസ് പെരിന്തൽമണ്ണ, ദേവദാർ ജി.എച്ച്.എസ്.എസ് താനൂർ, ഗവ. ബോയ്സ് എച്ച്.എസ്.എസ് തിരൂർ, ഗവ.എച്ച്.എസ്.എസ് മൂത്തേടം, ഗവ. ബോയ്സ് എച്ച്.എസ്.എസ് മഞ്ചേരി, ഗവ. എച്ച്.എസ്.എസ് കോക്കൂർ, ഗവ. എച്ച്.എസ്.എസ് തിരുവാലി, ഗവ. എച്ച്.എസ്.എസ് മാറഞ്ചേരി, ഗവ. എച്ച്.എസ്.എസ് ഒതുക്കുങ്ങൽ, ഗവ. എച്ച്.എസ്.എസ് പൂക്കോട്ടൂർ, ഗവ. എച്ച്.എസ്.എസ് കാട്ടിലങ്ങാടി, ഗവ. എച്ച്.എസ്.എസ് ചെറിയമുണ്ടം, ഗവ. എച്ച്.എസ്.എസ് നിറമരുതൂർ, ഗവ. എച്ച്.എസ്.എസ് ചെട്ടിയാംകിണർ, ഗവ. വി.എച്ച്.എസ്.എസ് കൊണ്ടോട്ടി, ഗവ. എച്ച്.എസ്.എസ് പുറത്തൂർ, ഗവ.എച്ച്.എസ്.എസ് കാവന്നൂർ, ഗവ.ഗേൾസ് എച്ച്.എസ്.എസ് ബി.പി അങ്ങാടി, ഗവ. എച്ച്.എസ്.എസ് പറവണ്ണ, ഗവ. എച്ച്.എസ്.എസ് തുവ്വൂർ, ഗവ. വി.എച്ച്.എസ്.എസ് കൽപ്പകഞ്ചേരി, ഗവ. വി.എച്ച്.എസ്.എസ് വേങ്ങര, ഗവ. എച്ച്.എസ്.എസ് ചേളാരി, ഗവ. എച്ച്.എസ്.എസ് പേരശ്ശനൂർ, ഗവ. റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ വി.എച്ച്.എസ്.എസ് താനൂർ, ഗവ. എച്ച്.എസ്.എസ് പൊന്മുണ്ടം നോർത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |