തിരുവനന്തപുരം: ദൃശ്യവേദിയുടെ നാലാമത് കലാമണ്ഡലം കൃഷ്ണൻ നായർ സ്‌മാരക പുരസ്‌കാരം കഥകളി ഗായകൻ പത്തിയൂർ ശങ്കരൻ കുട്ടിക്ക്. 25,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 27ന് വൈകിട്ട് അഞ്ചിന് കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അവാർഡ് നൽക്കും. അദ്ധ്യക്ഷത വഹിക്കുന്ന ഡോ. പി. വേണുഗോപാലൻ കലാമണ്ഡലം കൃഷ്ണൻ നായർ സ്‌മാരക പ്രഭാഷണം നടത്തും. എം. രവീന്ദ്രൻ നായർ പ്രശസ്‌തി പത്രം നൽകും. സെക്രട്ടറി എസ്. ശ്രീനിവാസൻ ദൃശ്യ വേദി സ്ഥാപകനായ മടവൂർ ഭാസിയെ അനുസ്‌മരിക്കും. തുടർന്ന് നളചരിതം രണ്ടാം ദിവസം കഥകളി അരങ്ങേറും. ദൃശ്യവേദി ഉപാദ്ധ്യക്ഷൻ രവീന്ദ്രൻനായരാണ് അവാർഡ് തുക നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |