തിരുവനന്തപുരം: സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെത്തും. അക്കാഡമിക് കാര്യങ്ങളാണ് യോഗത്തിന്റെ അജൻഡയിലുള്ളത്. ക്യാമ്പസുകളിലെ ലഹരിവിരുദ്ധ പരിപാടിയുടെ സംസ്ഥാനതല പ്രഖ്യാപനം ഗവർണർ നടത്തിയേക്കും. സിൻഡിക്കേറ്റംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചയും ക്യാമ്പസ് സന്ദർശനവും പരിപാടിയിലുണ്ട്. വന്ദേഭാരത് എക്സ്‌പ്രസിൽ രാവിലെ 11.30ന് യൂണിവേഴ്സിറ്റിയിലെത്തുന്ന ഗവർണർ 3.30ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |