തിരുവനന്തപുരം: പഠനാർത്ഥം വിദ്യാർത്ഥികളെ വിദേശത്തെത്തിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പുകൾ തടയാൻ നിയമനിർമാണം പരിഗണനയിലെന്ന് മന്ത്രി ആർ.ബിന്ദു. വ്യാജ അവകാശങ്ങളുന്നയിക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ നടപടിയെടുക്കും.
രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ബിൽ സഭ അംഗീകരിക്കുന്നതോടെ ഏജൻസികളെ നിയന്ത്രിക്കാനാകും.
ഏജൻസികളുടെ വ്യാജ അവകാശവാദങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കും.വിദ്യാർത്ഥി കുടിയേറ്റം, കൺസൾട്ടൻസി സ്ഥാപനങ്ങൾ എന്നിവയുടെ വിവരശേഖരണം നടത്തും. ഫീസുകളുടെ ഉത്തരവാദിത്വം ഏജൻസികളേറ്റെടുക്കണമെന്ന നിലയിൽ മാർഗരേഖ ആലോചിക്കുന്നുണ്ട്.
ധാരണാപത്രം
ഒപ്പു വച്ചു
അന്താരാഷ്ട്ര നിലവാരം ആർജ്ജിക്കുന്നതിനായി കേരള സർവകലാശാല 14 വിദേശരാജ്യങ്ങളുമായി ചേർന്ന് 22 ധാരണാപത്രം ഒപ്പുവച്ചു.. ഇതിലൂടെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിദേശസർവകലാശാലകളിലെ ഗവേഷണ / പഠന പ്രോഗ്രാമുകളിൽ പങ്കെടുക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷകരുമായി സംവദിക്കാനും അവസരം ലഭിക്കും.
ന്യൂനപക്ഷ വിദ്യാർത്ഥി
ഫെലോഷിപ്പ്
യുജിസി -സി.എസ്.ഐ.ആർ -നെറ്റ് പരീക്ഷകൾക്കായി 2023-24ൽ 1500 ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. 2024-25ൽ 550 പേർക്ക് പരിശീലനം നൽകി. കേന്ദ്രത്തിന്റെ മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദാക്കിയത് ന്യൂനപക്ഷവിദ്യാർത്ഥികളെ ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനായി റെഗുലർ,ഫുൾടൈം റിസർച്ച് ചെയ്യുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പിന് പദ്ധതിയാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |