ബംഗളൂരു: രാജ്യത്തെ ആർ.എസ്.എസ് ശാഖകളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെയുണ്ടായ വളർച്ച പതിനായിരം. ഇപ്പോൾ ഒന്നേകാൽ ലക്ഷം കേന്ദ്രങ്ങളിൽ പ്രവർത്തനമുണ്ട്. ചന്നേനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തിൽ ആരംഭിച്ച ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധിസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിവരങ്ങൾ.
51,570 സ്ഥലങ്ങളിലായി 83,129 ശാഖകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞവർഷം 73,646 ശാഖകളായിരുന്നു. രാജ്യത്തൊട്ടാകെ 1,27,367 കേന്ദ്രങ്ങളിൽ പ്രവർത്തനം നടക്കുന്നുണ്ടെന്ന് സഹസർകാര്യവാഹ് സി.ആർ. മുകുന്ദ പറഞ്ഞു.
സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ ഭാരതമാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതോടെ മൂന്ന് ദിവസത്തെ
പ്രതിനിധിസഭ ആരംഭിച്ചു.
മണിപ്പൂരിൽ ശാശ്വത
സമാധാനത്തിന് ശ്രമം
മണിപ്പൂരിൽ ശാശ്വതസമാധാനം നിലനിറുത്താനുള്ള പ്രയത്‌നത്തിലാണ് ആർ.എസ്.എസെന്ന് സി.ആർ. മുകുന്ദ മാദ്ധ്യമങ്ങളോട് പറഞ്ഞു. മെയ്‌തി, കുക്കി വിഭാഗങ്ങളുടെ നേതൃത്വത്തെ ഒരുമിച്ചുചേർക്കാനും ചർച്ചയിലൂടെ പൊതുധാരണ സൃഷ്ടിക്കാനുമാണ് ശ്രമം. ഇരുവിഭാഗം നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അക്രമങ്ങളിൽ അഭയാർത്ഥികളായവർക്കായി നൂറ് അഭയകേന്ദ്രങ്ങൾ ആർ.എസ്.എസ് തുറന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |