ന്യൂഡൽഹി : ഡൽഹി ഹൈക്കോടതിയിൽ ചീഫ് ജസ്റ്രിസ് കഴിഞ്ഞാൽ അടുത്ത മുതിർന്ന ജഡ്‌ജിയാണ് യശ്വന്ത് വർമ്മ. നോട്ടുകെട്ടുകൾ കണ്ടെടുത്തത് പുറത്തുവന്നപ്പോൾ സുപ്രീംകോടതിയും ഡൽഹി ഹൈക്കോടതിയും ഒരുപോലെ അമ്പരന്നു.
45 മിനുട്ടോളം വൈകിയാണ് ഇന്നലെ സുപ്രീംകോടതിയിൽ പല കോടതികളും സിറ്റിംഗ് തുടങ്ങിയത്. വ്യാഴാഴ്ച രാത്രി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തര കൊളീജിയം യോഗം വിളിച്ചുചേർത്തിരുന്നു. ചീഫ് ജസ്റ്റിസും മുതിർന്ന നാലു ജഡ്‌ജിമാരും അടങ്ങുന്ന കൊളീജിയം, ആദ്യപടിയായി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോർട്ട് തേടാൻ തീരുമാനിച്ചു. രാജി എഴുതിവാങ്ങണമെന്നും അഭിപ്രായമുയർന്നു. വെറുതെ വിട്ടാൽ ജുഡീഷ്യറിയിലുള്ള ജനവിശ്വാസം നഷ്‌ടമാകുമെന്ന നിലപാടിൽ കൊളീജിയം ഒറ്രക്കെട്ടായിരുന്നു.
പൊലീസിന് അറിയാമെന്ന്
അഗ്നിശമന സേന
തീകെടുത്തിയ ശേഷം വീട് പൊലീസിന് കൈമാറി മടങ്ങിയെന്ന് അഗ്നിശമനസേനാ വിഭാഗം പ്രതികരിച്ചു. തങ്ങളുടെ മുന്നിൽ വച്ച് പണം കണ്ടെടുത്തിട്ടില്ലെന്നും ഡൽഹി ഫയർ സർവീസസ് ഡയറക്‌ടർ അതുൽ ഗാർഗ് വ്യക്തമാക്കി.
ജസ്റ്റിസ് യശ്വന്ത് വർമ
1969 ജനുവരി 6ന് അലഹബാദിൽ ജനനം. മദ്ധ്യപ്രദേശിലെ റേവാ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. 2012-13 കാലയളവിൽ ഉത്തർപ്രദേശ് സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ. 2014 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജി. 2021 ഒക്ടോബർ 11 മുതൽ ഡൽഹി ഹൈക്കോടതിയിൽ. വിൽപന നികുതി, ജി.എസ്.ടി, കമ്പനി തർക്കങ്ങൾ എന്നിവയാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ ബെഞ്ച് പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |