കൊല്ലം: നിർമ്മാണം പൂർത്തിയായിട്ടും കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ നൽകാത്തതിനാൽ അഞ്ച് മാസമായി അടഞ്ഞുകിടക്കുന്ന കടവൂർ കാമ്പിയിൽക്കുളത്തെയും നീരാവിൽ ലക്ഷംവീട് കോളനിയിലെയും പമ്പ് ഹൗസുകളിൽ ട്രയൽ റൺ തുടങ്ങി. കാമ്പിയിൽക്കുളം പമ്പ് ഹൗസിൽ നിന്ന് ഇന്ന് കുടിവെള്ള വിതരണം ആരംഭിക്കും.
പെരിനാട് സെക്ഷനിൽ വാട്ടർ അതോറിട്ടിയുടെ കുടിശികയായ 53 ലക്ഷം രൂപ അടച്ചെങ്കിൽ മാത്രമേ പമ്പ് ഹൗസുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുകയുള്ളൂ എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ നിലപാട്. കുടിവെള്ളമില്ലാതെ നാട്ടുകാർ വലഞ്ഞിട്ടും കെ.എസ്.ഇ.ബി വഴങ്ങിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിന് പിന്നാലെ, തങ്ങളുടെ പേരിൽ വൈദ്യുതി കണക്ഷന് അപേക്ഷ നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചു. അങ്ങനെ കോർപ്പറേഷൻ സെക്രട്ടറി നൽകിയ അപേക്ഷയിൽ രണ്ട് പമ്പുകൾക്കും വൈദ്യുതി അനുവദിച്ചു.
നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമായ രണ്ടിടത്തും വാട്ടർ അതോറിട്ടി മുഖേന പുതിയ കുഴൽക്കിണറും പമ്പ് ഹൗസും നിർമ്മിച്ചത്. ഏഴ് മാസം മുൻപേ ഭൂർഗൾഭ ജലവിഭവ വകുപ്പ് കുഴൽക്കിണറിന്റെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. നിലവിൽ ഈ പ്രദേശങ്ങളിൽ ടാപ്പുകളുണ്ടെങ്കിലും കൃത്യമായി വെള്ളം ലഭിക്കാറില്ല.
10 എച്ച്.പി ശേഷിയുള്ള പമ്പുകൾ
നിർമ്മാണ ചെലവ് ഏകദേശം 10 ലക്ഷം
200 വീതം കുടുംബങ്ങൾക്ക് പ്രയോജനം
കടവൂരിൽ നിന്നുള്ള പമ്പിംഗ് വൈകാതെ
താത്കാലികമായാണ് കോർപ്പറേഷൻ സെക്രട്ടറിയുടെ പേരിൽ വൈദ്യുതി കണക്ഷൻ എടുത്തിരിക്കുന്നത്. കുടിശിക തീർപ്പാക്കുന്നതിന് പിന്നാലെ കണക്ഷൻ വാട്ടർ അതോറിട്ടിയുടെ പേരിലേക്ക് മാറ്റും.''
വാട്ടർ അതോറിട്ടി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |