ശിവഗിരി : ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി സ്മാരകമായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എഡിറ്റ് ചെയ്ത് ശിവഗിരിമഠം പ്രസിദ്ധീകരിച്ച 'ശ്രീനാരായണഗുരു വിശ്വമതാദർശം' സ്മാരകഗ്രന്ഥം മഹാസമാധിയിൽ പ്രകാശനം ചെയ്തു.
ആറു ഭാഗമുള്ള ഈ ഗ്രന്ഥത്തിൽ ഇതുവരെ നടത്തിയിട്ടുള്ള സർവ്വമത സമ്മേളനങ്ങളുടെ ചരിത്രവും പ്രഭാഷണങ്ങളും ലേഖനങ്ങളും ഗുരുദേവന്റെ മതദർശനവും അടങ്ങുന്നു. സ്വാമി സച്ചിദാനന്ദയിൽ നിന്നും പ്രഥമ കോപ്പി ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വീകരിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി അവ്യയാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി കൈവല്യാനന്ദ സരസ്വതി, സ്വാമി വിഖ്യാതാനന്ദ, സ്വാമി മഹാദേവാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി ദേശികനന്ദയതി, സ്വാമി ശങ്കരാനന്ദ, സ്വാമി ചൈതന്യാനന്ദ, സ്വാമി ഗുരുപ്രഭാവം തുടങ്ങിയവർ പങ്കെടുത്തു. മാസികാ മാതൃകയിൽ 600 പേജുകളുള്ള ഗ്രന്ഥത്തിൽ ഡൽഹി, വത്തിക്കാൻ, ആലുവ സർവമത സമ്മേളനങ്ങളുടെ വർണ്ണ ചിത്രങ്ങളും സർവ്വമത സമ്മേളനം രജത ജൂബിലി, കനക ജൂബിലി, പ്ലാറ്റിനം ജൂബിലി, ശതാബ്ദി ആഘോഷം എന്നിവയെ പറ്റിയുള്ള സമാഹാരങ്ങളും ഗുരുദേവ ശിഷ്യ പരമ്പര, ശിവഗിരി മഠം അദ്ധ്യക്ഷന്മാർ, ധർമ്മസംഘാംഗങ്ങൾ, സർവ്വമത സമ്മേളനത്തിന്റെ സ്ഥാപനങ്ങളുടെ വർണ്ണ ചിത്രങ്ങളും അടങ്ങിയിട്ടുണ്ട്. ശിവഗിരി മഠം പബ്ലിക്കേഷൻ വിഭാഗത്തിന്റെ ബുക്ക്സ്റ്റാളിൽ നിന്നും ഗ്രന്ഥം ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |