കൊച്ചി: പെരുമ്പാവൂർ ഇന്റർനാഷണൽ റോളർ സ്‌കേറ്റിംഗ് ട്രാക്കിൽ മേയ് 15 മുതൽ 19 വരെ നടക്കുന്ന എട്ടാമത് ദേശീയ സ്പീഡ് റോളർ സ്‌കേറ്റിംഗ് സ്പീഡ് റാങ്കിംഗ് ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിന് കായിക മന്ത്രി വി. അബ്ദുറഹിമാൻ അദ്ധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചു.
കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ് പ്രേം സെബാസ്റ്റ്യൻ, കെ.ആർ.എസ്.എ സീനിയർ വൈസ് പ്രസിഡന്റ് ബി.വി.എൻ റെഡ്ഢി, സിനിഷ് ശ്രീധർ, രാജൻ നമ്പൂതിരി, എം. നാരായണൻ, ഷൈൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
1993ന് ശേഷം കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശിയ റോളർ സ്‌കേറ്റിംഗ് മത്സരമാണിത്. ദേശീയതലത്തിലുള്ള രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. സംഘാടക സമിതിയുടെ ആദ്യയോഗം 29ന് പെരുമ്പാവൂരിൽ ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |