റിയോ ഡി ജനീറോ: ലാറ്റിനമേരിക്കിൽ ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് നേടിയ ഗോളിൽ 2-1ന് കൊളംബിയയെ തകർത്ത് ബ്രസീൽ അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാമതെത്തി. ബ്രസീലിന് 13 മത്സരങ്ങളിൽ നിന്ന് 21 പോയന്റായി കൊളംബിയ നാലിൽ നിന്ന് ആറാം സ്ഥാനത്തേക്ക് വീണു. 6-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി റഫീഞ്ഞ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും 41-ാം മിനിട്ടിൽ ഡിയാസിലൂടെ കൊളംബിയ സമനില പിടിച്ചു. രണ്ടാം പകുതിയുടെ അധിക സമയത്ത് (90+9) ലോംഗ് റേഞ്ചറിലൂടെ ബ്രസീലിന്റെ ജയമുറപ്പിച്ചു. പെറു3-1ന് ബൊളീവിയയേയും പരാഗ്വെ 1-0ത്തിന് ചിലിയേയും വീഴ്‌ത്തി. അർജന്റീനയ്ക്ക് ഇന്ന് ഉറുഗ്വെയുമായി മത്സരമുണ്ട്.
ഫ്രാൻസിനും പോർച്ചുഗലിനും ഇറ്റലിക്കും തോൽവി
പാരീസ്: നേഷൻസ് ലീഗിലെ ആദ്യ പാദ ക്വാർട്ടർ മത്സരങ്ങളിൽ ഫ്രാൻസ് മറുപടിയില്ലാത്ത 2 ഗോളിന് ക്രൊയേഷ്യയോടും പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് ഡെൻമാർക്കിനോടും തോറ്റു. ഇറ്റലിയെ 2-1ന് ജർമ്മനി തോൽപ്പിച്ചു. നിലവിലെ ചാമ്പ്യൻമാരായ സ്‌പെയിൻ നെതർലൻഡ്‌സുമായി 2-2ന് സമനിലയിൽ പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |