ഇടുക്കി: തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തിയെന്ന് സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കഴിഞ്ഞ മൂന്നുദിവസമായി കാണാതായത്. കേസിൽ ക്വട്ടേഷൻ സംഘത്തിൽപെട്ട മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ കുഴിച്ചുമൂടിയതായാണ് സംശയം. ബിജുവിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു.
ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു. ബിജുവിന് പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് പിടിയിലായവർ നൽകിയ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കലയന്താനിയിലെ കാറ്ററിംഗ് സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |