വൈഭവ്,സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെയും പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പെരുസ് തിയേറ്രറിൽ.സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നീ ബാനറിൽ കാർത്തികേയൻ എസ്, ഹർമൻ ബവേജ, ഹിരണ്യ പെരേര എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം സത്യ തിലകം.
അഭിലാഷം
സൈജു കുറുപ്പ്, അർജുൻ അശോകൻ, തൻവിറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം മാർച്ച് 29ന് തിയേറ്ററിൽ. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈൻ ടോം ചാക്കോ, ഉമ കെ.പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, ഷിൻസ്ഷാൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർദാസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |