അയൽക്കാരുമായി നല്ല ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ബന്ധുക്കളൊക്കെ വളരെ അകലെയായിരിക്കും താമസിക്കുന്നുണ്ടാകുക. ഒരു പ്രശ്നം വന്നാൽ ഓടിയെത്താൻ അയൽക്കാരേ കാണുകയുള്ളൂ. അതിനാൽത്തന്നെ അവരെ പിണക്കിയാൽ പണി കിട്ടും.
അടുത്തിടെ, ഒരു സ്ത്രീ അയൽവാസികളായ യുവദമ്പതികൾക്കെഴുതിയ ഒരു കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. റെഡ്ഡിറ്റിലാണ് കത്ത് പ്രത്യക്ഷപ്പെട്ടത്. ദമ്പതികളുടെ ഒരു പ്രവൃത്തി തനിക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചുള്ളതാണ് കത്ത്. ആരാണ് കത്തയച്ചതെന്നോ, അവരുടെ അയൽക്കാർ ആരാണെന്നോ വ്യക്തമല്ല.
ദമ്പതികളുടെ കിടപ്പുമുറിയിൽ നിന്നുള്ള ശബ്ദങ്ങളാണ് ഈ സ്ത്രീക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. രാത്രി 10 മണിക്ക് ശേഷം ബഹളമുണ്ടാക്കുന്നത് നിർത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് അയൽക്കാർക്ക് കത്തയച്ചത്. ലൈംഗിക ബന്ധത്തിനിടെ ശബ്ദമുണ്ടാക്കുന്നത് തനിക്ക് പ്രശ്നമല്ല. എന്നാൽ സമയമാണ് തനിക്ക് പ്രശ്നം. പ്രവൃത്തി ദിവസങ്ങളിൽ അർദ്ധ രാത്രി ഇത്തരം ശബ്ദങ്ങൾ ഉണ്ടാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കത്തിൽ പറയുന്നു.
ദമ്പതികളുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, ഇത്തരം ശബ്ദങ്ങൾ തന്റെ ഉറക്കത്തെയും പഠനത്തെയും തടസപ്പെടുത്തുന്നുണ്ടെന്ന് യുവതിയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു. സ്വന്തം പങ്കാളിയുമായുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നതിനൊപ്പം തന്നെ മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് ദമ്പതികൾ വ്യക്തമാക്കി. എന്നിരുന്നാലും രസകരമായ കമന്റുകളാണ് കത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ചിലർ തങ്ങൾക്കും അയൽക്കാരിൽ നിന്ന് ഇതുപോലുള്ള അനുഭവമുണ്ടായിട്ടുണ്ടെന്ന് കമന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |