കഴിഞ്ഞ വർഷം റിലീസായി ശ്രദ്ധ നേടിയ ചിത്രമാണ് 'ഐ വാണ്ട് ടു ടോക്ക്'. അഭിഷേക് ബച്ചനായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 'ഐ വാണ്ട് ടു ടോക്കിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡും അഭിഷേകിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ അവാർഡിനിടെ നടൻ നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിലെ ചർച്ചയാകുന്നത്.
ന്യൂസ് 18 സംഘടിപ്പിച്ച പുരസ്കാര പരിപാടിയിലായിരുന്നു സംഭവം. 'ഐ വാണ്ട് ടു ടോക്ക്' എന്ന് പറഞ്ഞുവരുന്ന ഏത് കോളിനെയാണ് നിങ്ങൾ ഏറ്റവും കൂടുതൽ പേടിക്കുന്നതെന്നാണ് അവാർഡ് വാങ്ങിയ ശേഷം അഭിഷേക് ബച്ചനോട് അവതാരകനായ അർജുൻ കപൂർ ചോദിച്ചത്. ഇതിന് നടൻ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.
'നിന്റെ വിവാഹം കഴിഞ്ഞില്ലല്ലോ? ഒരു ദിവസം കഴിയും. അന്ന് നിനക്ക് ഇതിന്റെ ഉത്തരം മനസിലാവും',- എന്നായിരുന്നു അഭിഷേക് തമാശ രൂപത്തിൽ പറഞ്ഞത്. ഇതിനുശേഷം ഐശ്വര്യയുടെ പേരെടുത്ത് പരാമർശിക്കാതെ താരം തുടർന്നു. 'ഐ വാണ്ട് ടു ടോക്ക് എന്ന് പറഞ്ഞ് ഭാര്യ എപ്പോഴാണോ വിളിക്കുന്നത്, അപ്പോൾ മനസിലാക്കുക നിങ്ങൾ പ്രശ്നത്തിലാണെന്ന്' അഭിഷേക് പറഞ്ഞു.
2007 ഏപ്രിലിലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹിതരാകുന്നത്. 2011 നവംബറിലാണ് ഇരുവർക്കും ആരാധ്യ ബച്ചൻ എന്ന കുട്ടി ജനിക്കുന്നത്. അടുത്തിടെ ഐശ്വര്യയും അഭിഷേകും വേർപിരിയുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയെന്ന രീതിയിൽ ഇരുവരും ഇടയ്ക്ക് പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |