ലക്നൗ: മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇപ്പോഴിതാ ഭർത്താവ് സൗരഭ് രജ്‌പുത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മുസ്കാൻ റുസ്തഗിയും കാമുകൻ സാഹിൽ ശുക്ലയും വിനോദയാത്രയ്ക്കും ആഘോഷത്തിനും പോയ വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. കൊലപാതകം നടത്തി 11 ദിവസങ്ങൾ കഴിഞ്ഞ് ഇരുവരും ഹോളി ആഘോഷിക്കുന്നത് വീഡിയോയിൽ ഉണ്ട്.
ഒന്നും സംഭവിക്കാത്തതുപോലെയാണ് പരസ്പരം ചായം പൂശി ഇരുവരും ഹോളി ആഘോഷിക്കുന്നത്. മാർച്ച് 14ന് ഷൂട്ട് ചെയ്ത വീഡിയോയാണ് പുറത്തുവന്നത്. ഷിംലയിലേക്കും മണാലിയിലേക്കും ട്രിപ്പ് പോയ മുസ്കാനും സാഹിലും പിറന്നാൾ ആഘോഷവും നടത്തി. സാഹിലിന് കേക്ക് നൽകി പിറന്നാൾ ആശംസകൾ നേർന്നശേഷം ചുംബിക്കുന്ന മുസ്കാനെയും പുറത്തുവന്ന വീഡിയോയിൽ കാണാം. ട്രിപ്പ് കഴിഞ്ഞ് വന്ന ശേഷം വീട് ഒഴിയാനായിരുന്നു പദ്ധതി. മാർച്ച് നാലിനാണ് സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തുന്നത്.
മുസ്‌കാന്റെയും സൗരഭിന്റെയും അഞ്ച് വയസുള്ള മകളുടെ ജന്മദിനം ആഘോഷിക്കാനാണ് സൗരഭ് കഴിഞ്ഞ മാസം നാട്ടിലെത്തിയത്. സൗരഭിന് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതനാക്കി. പിന്നാലെ സാഹിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കുത്തിക്കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വീപ്പയിൽ നിറച്ചു. സിമന്റും പൊടിയും ചേർത്ത് ലായനി ഉണ്ടാക്കിയാണ് ശരീര ഭാഗങ്ങൾ ഡ്രമ്മിൽ ഒളിപ്പിച്ചത്. എന്നിട്ട് ഇഷ്ടികകൾ കൊണ്ട് മൂടി ഫ്ളാറ്റിന് സമീപം ഉപേക്ഷിച്ചു.
തുടർന്ന് താനും ഭർത്താവും ഹിമാചലിലേക്ക് യാത്ര പോകുന്നുവെന്ന് അയൽക്കാരോട് പറഞ്ഞ ശേഷം മുസ്‌കാൻ ഫ്ളാറ്റ് പൂട്ടി. മകളെ അമ്മയെ ഏൽപിച്ചു. സൗരഭിന്റെ ഫോൺ ഉപയോഗിച്ച് യാത്രയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എന്നാൽ പല തവണ ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ സംശയം തോന്നിയ സൗരഭിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
🚨 Exclusive Collections of Videos from Shimla Hotel! 🚨
— Satyaagrah (@satyaagrahindia) March 21, 2025
Shocking footage from Sahil Shukla’s birthday bash in a Shimla hotel has surfaced! In the video, Muskan Rastogi is seen ordering a cake, cutting it, and even sharing a kiss.
What makes this even more chilling? This… pic.twitter.com/yYSQ3BVg4h
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |