മോഹൻലാൽ നായകനായ എമ്പുരാൻ , വിക്രം നായകനായ വീര ധീര ശൂരനിലൂടെ തമിഴ് അരങ്ങറ്റം. രണ്ടു വലിയ ചിത്രങ്ങളുടെ ഭാഗമായി സുരാജ് വെഞ്ഞാറമൂട് മാർച്ച് 27ന് തിയേറ്ററിൽ . രണ്ടു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയുണ്ട്. സജനചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് എമ്പുരാനിൽ അവതരിപ്പക്കുന്നത്. ക്ലാഷ് റിലീസായ വീര ധീര ശൂരനിൽ വില്ലൻ വേഷത്തിലാണ് സുരാജ് എത്തുക. .ഇരുചിത്രങ്ങളും റിലീസിന് ഒരുങ്ങുമ്പോൾ
ടൊവിനോ തോമസ് നായകനായ നരിവേട്ടയിൽ സുരാജ് അവതരിപ്പിക്കുന്ന ബഷീർ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. മനു അശോകൻ സംവിധാനം ചെയ്‌ത കാണെക്കാണെ എന്ന
ചിത്രത്തിനുശേഷം ടൊവിനോ - സുരാജ് കോമ്പോ ഒരുമിക്കുന്ന സിനിമയാണ് നരിവേട്ട.
സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി നരിവേട്ടയിലെ ബഷീർ മുഹമ്മദ് മാറും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
മിമിക്രി വേദിയിൽ തിളങ്ങിയ സുരാജ്, അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യാൻ മമ്മൂട്ടിയെ സഹായിച്ചു കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്നത്. 2002ൽ പുറത്തിറങ്ങിയ ജഗപൊഗയാണ് ആദ്യ സിനിമ. രസതന്ത്രം, തുറുപ്പുഗുലാൻ, ക്ലാസ്സ്മേറ്റ്സ്, മായാവി തുടങ്ങിയ നിരവധി സിനിമകളിൽ ഹാസ്യവേഷം ചെയ്യുകയും തസ്കരലഹള എന്ന ചിത്രത്തിലൂടെ ആദ്യമായി നായക വേഷത്തിലും എത്തി . സംസ്ഥാന സർക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് 2009ലും 2010ലും തുടർച്ചയായി നേടി. ഹാസ്യ വേഷത്തിൽ നിന്ന് പതിയെ ഗൗരവ വേഷങ്ങളിലേക്കു മാറി . തുടർന്ന് മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്മാരിൽ ഒരാളായി മാറുന്ന കാഴ്ച കണ്ടു. ഡോക്ടർ ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഫൈനൽസ്, ഡ്രൈവിംഗ് ലൈസൻസ്, ദി ഗ്രേറ്റിന്ത്യൻ കിച്ചൺ എന്നീ ചിത്രങ്ങളൊക്കെ സുരാജിന്റെ കരിയർ ഗ്രാഫുയർത്തുകയും മികച്ച സ്വഭാവനടനെന്ന പേര് നേടിയെടുക്കുകയും ചെയ്തു. 2019ൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25 , വികൃതി എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന ചലച്ചിത്ര അവാർഡും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |