ലൈംഗിക ബന്ധത്തെക്കുറിച്ച് പലരുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. പരസ്പരം മനസ്സിലാക്കല്‍ ഏറ്റവും അധികം ആവശ്യമുള്ള കാര്യം കൂടിയാണ് ആരോഗ്യകരമായ സെക്ഷ്വല്‍ റിലേഷന്‍ഷിപ്പ്. ലൈംഗികത ആണിനും പെണ്ണിനും വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. പുരുഷനെ സംബന്ധിച്ച് സെക്‌സ് ശാരീരികമായ ഒന്നാണെങ്കില്‍ സ്ത്രീക്ക് അത് വൈകാരികത നിറഞ്ഞ ഒരു സംഭവം കൂടിയാണ്.
പ്രണയിതാക്കളോ അല്ലെങ്കില്‍ ജീവിത പങ്കാളികളോ തമ്മിലുള്ള ലൈംഗികബന്ധങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കാഷ്വല്‍ സെക്‌സ് എന്ന് അറിയപ്പെടുന്ന വൈകാരിക അടുപ്പമില്ലാത്തവര്‍ തമ്മിലുള്ള കൂടിച്ചേരല്‍. ഉപാധികളില്ലാതെ ലൈംഗിക സുഖത്തിന് വേണ്ടി മാത്രമുള്ള ഇത്തരം ബന്ധങ്ങള്‍ പോലും സ്ത്രീകളില്‍ സങ്കീര്‍ണത സൃഷ്ടിക്കാറുണ്ട്. പുരുഷന്‍മാരെ സംബന്ധിച്ച് ഇത്തരം ബന്ധപ്പെടലുകള്‍ വൈകാരിക തലത്തിലേക്ക് എത്താറില്ല. കാഷ്വല്‍ സെക്‌സിനെ വെറും ഒരു ഫിസിക്കല്‍ റിലേഷനായി മാത്രം കാണാന്‍ പുരുഷന് കഴിയും.
എന്നാല്‍ സ്ത്രീകളുടെ കാര്യം ഇതിന് വിപരീതമാണ്. ഉപാധികളില്ലാത്ത ശാരീരിക ബന്ധപ്പെടല്‍ സ്ത്രീകളില്‍ വൈകാരികത നിറയ്ക്കുകയും അത് പ്രണയത്തിലേക്ക് മാറുകയും ചെയ്യാറുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പൊതുവേ സ്ത്രീകള്‍ക്ക് പ്രണയമില്ലാതെ ലൈംഗികതയിലേക്ക് എത്തിച്ചേരാന്‍ കഴിയില്ലെങ്കിലും പുരുഷന് അങ്ങനെയല്ല. തന്റെ പങ്കാളിയോട് യാതൊരുവിധ മാനസിക അടുപ്പവുമില്ലെങ്കിലും പുരുഷന്‍മാര്‍ക്ക് ലൈംഗികത ആസ്വദിക്കാന്‍ കഴിയും.
കെട്ടുപാടുകളില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ആളിനോട് പുരുഷന് പ്രണയമൊന്നും തോന്നണമെന്നില്ല. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക ബന്ധത്തിന് മുന്‍പ് പ്രണയമില്ലെങ്കില്‍ പോലും ചിലപ്പോള്‍ ആ ബന്ധം അവരില്‍ പ്രണയം ജനിപ്പിച്ചേക്കാം. ഇതിന് പിന്നിലുള്ള രഹസ്യം ഇരുവരുടെയും ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളിലെ വൈവിധ്യമാണ് എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളില്‍ ഓക്സിടോസിനും പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റെറോണുമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. താന്‍ പ്രണയിക്കുന്ന ആളുമൊത്ത് ഫിസിക്കല്‍ റിലേഷനില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് പുരുഷന്‍മാരില്‍ ഓക്‌സിടോസിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഒരേ വ്യക്തിയുമായി ഉപാധികളോ വൈകാരിക അടുപ്പമോ ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീക്ക് പ്രണയം തോന്നുന്നതും പുരുഷന് അത് തോന്നാതിരിക്കുന്നതിനും കാരണം ഹോര്‍മോണുകളിലെ വ്യതിയാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |