നീളത്തില്‍ കാണാന്‍ ഭംഗിയില്‍ കിടക്കുന്ന മുടിയെന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. മുഖസൗന്ദര്യം സംരക്ഷിക്കുന്നത് പോലെ തന്നെ ഒരു വ്യക്തിയുടെ ആകര്‍ഷണീയതയ്ക്ക് മുടിക്കും വലിയ പ്രാധാന്യമുള്ളതാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളാണ് ഇന്ന് പലരേയും ബുദ്ധിമുട്ടിക്കുന്നത്. മുടി കൊഴിച്ചില്‍, താരന്‍, അകാലനര പോലുള്ള പ്രശ്‌നങ്ങളാണ് ഇതില്‍ പ്രധാനമായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുള്ളത്.
എന്നാല്‍ തലമുടി ചീകുന്നത് പോലും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാണെന്ന് പലര്‍ക്കും അറിയില്ല. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു സിമ്പിള്‍ ടെക്‌നിക് പരീക്ഷിച്ചാല്‍ മുടിക്ക് നീളം കൂടുതലുള്ളതായും ഭംഗിയുള്ളതായും മെയ്‌ന്റെയിന്‍ ചെയ്യാന്‍ കഴിയും. ഇന്‍വേര്‍ഷന്‍ മെത്തേഡ് എന്നാണ് ഇതിനെ കുറിച്ച് പറയുന്നത്. തല കുനിച്ച് നിന്ന് മുടി താഴേക്ക് ചീകുന്ന രീതിയാണ് ഇന്‍വേര്‍ഷന്‍ മെത്തേഡ്.
ഈ രീതിയില്‍ മുടി ചീകുന്നതിലൂടെ രക്തപ്രവാഹമുണ്ടാകുകയും മുടി തഴച്ച് വളരാന്‍ സഹായിക്കുകയും ചെയ്യും. ഈ രീതിയില്‍ മുടി ചീകുമ്പോള്‍ തലയോട്ടിയിലേക്ക് കൂടുതല്‍ രക്തം എത്തുന്നതാണ് മുടി വളരാന്‍ സഹായിക്കുന്നത്. ഈ രീതിയില്‍ മുടി ചീകിയാല്‍ ഒരു മാസം കൊണ്ട് രണ്ട് ഇഞ്ച് വരെ നീളത്തില്‍ മുടി കൂടുതലായി വളരുമെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. മുടി ചീകാന്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് വൃത്തിയാക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്.
ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തലമുടി ചീകാന്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് വൃത്തിയാക്കണം. ഓരോ ആറ് മാസം കൂടുമ്പോഴും ചീര്‍പ്പ് മാറ്റി ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമുള്ള കാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |