തൃശൂർ: ദേശീയപാത 766ലെ ബന്ദിപ്പൂർ വനമേഖലയിൽ നിലനിൽക്കുന്ന രാത്രിയാത്ര നിരോധനത്തിൽ റോഡ് പൂർണമായി അടയ്ക്കണമെന്ന കർണാടക സർക്കാരിന്റെ ആവശ്യം പ്രായോഗികമല്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. തൃശൂർ പുത്തൂരിൽ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ കർണാടക സർക്കാരിന്റെ ആവശ്യത്തോട് യോജിക്കാൻ കഴിയില്ല. കർണാടക സർക്കാരുമായി കൂടിയാലോചന നടത്തും. രാത്രിയാത്ര നിരോധനത്തിൽ റോഡ് പൂർണമായി അടയ്ക്കണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |