ബംഗളൂരു: കഴിഞ്ഞ 30 ദിവസത്തിനിടെ ദക്ഷിണേന്ത്യയിലെ പ്രശസ്ത ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചത് 3,48,69,621 രൂപ. ഇതിനുപുറമെ 32 ഗ്രാം സ്വർണം, 1.24 കിലോ വെള്ളി എന്നിവയും സംഭാവനയായി ലഭിച്ചു. കർണാടക റായ്‌ച്ചൂരിലുള്ള രാഘവേന്ദ്ര സ്വാമി മഠത്തിന് ലഭിച്ച സംഭാവനയുടെ കണക്കുകളാണ് പുറത്തുവന്നത്. ക്ഷേത്രത്തിനുള്ളിൽ നൂറിലധികം പുരോഹിതർ തറയിലിരുന്ന് സംഭാവനയായി ലഭിച്ച പണം എണ്ണുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹൈന്ദവ സന്യാസി രാഘവേന്ദ്ര സ്വാമിയുടെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ 30 ദിവസത്തിനിടെ ലക്ഷക്കണക്കിന് ഭക്തരാണ് മഠത്തിലെത്തിയത്. യുകെ മുൻ പ്രധാനമന്ത്രി ഋഷി സുനക്, ഭാര്യ അക്ഷത മൂർത്തി, അക്ഷതയുടെ മാതാവും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും രാജ്യസഭാംഗവുമായ സുധ മൂർത്തി എന്നിവർ കഴിഞ്ഞവർഷം രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |