ന്യൂഡൽഹി: അധിനിവേശ മനോഭാവമുള്ള ആളുകൾ ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നത് സംബന്ധിച്ച് വിവാദത്തിനിടെയാണ് അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിരിക്കുന്നത്. ഔറംഗസേബിനെ പോലുള്ള മഹത്വവൽക്കരിച്ചു. പക്ഷേ സാമൂഹിക ഐക്യത്തിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരൻ ദാരാ ഷിക്കോഹിനെ പോലുള്ള ചരിത്രപുരുഷന്മാരെ ആരും അറിയുന്നില്ല. ഇന്ത്യയുടെ ധാർമ്മികതയ്ക്കെതിരെ പ്രവർത്തിച്ചവരെ മഹാന്മാരാക്കി മാറ്റിയതായും ദത്താത്രേയ ഹൊസബാളെ ആരോപിച്ചു.
'മുൻപും ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഡൽഹിയിൽ ഒരു 'ഔറംഗസേബ് റോഡ്' ഉണ്ടായിരുന്നു, അതിനെ അബ്ദുൾ കലാം റോഡ് എന്ന് പുനർനാമകരണം ചെയ്തു. അതിന് പിന്നിൽ എന്ത് കാരണമുണ്ടായിരുന്നു. ഔറംഗസേബിന്റെ സഹോദരൻ ദാരാ ഷിക്കോഹിനെ നായകനാക്കിയില്ല. ഇന്ത്യയുടെ ധാർമ്മികതയ്ക്ക് എതിരായി പ്രവർത്തിച്ചവരെ നമ്മൾ മാതൃകയാകുമോ, അതോ ഈ നാടിന്റെ പാരമ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചവരോടൊപ്പം പോകുമോ? ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവർ സ്വാതന്ത്ര്യസമര സേനാനികൾ ആണെങ്കിൽ, അവർക്ക് മുമ്പുള്ളവർക്കെതിരെ നടത്തിയ പോരാട്ടവും സ്വാതന്ത്യ്രത്തിന് വേണ്ടിയുള്ളതാണ്',- അദ്ദേഹം വ്യക്തമാക്കി.
അധിനിവേശ മനോഭാവമുള്ള ആളുകളുണ്ടെങ്കിൽ അവർ രാജ്യത്തിന് അപകടമാണ്. മുഗൾ ചക്രവർത്തി അക്ബറിനെതിരെ പോരാടിയ രജപുത്ര രാജാവ് മഹാറാണ പ്രതാപ് പോലുള്ള വ്യക്തികളെയുമാണ് ദത്താത്രേയ ഹൊസബാളെ പ്രശംസിച്ചത്. ഇന്ത്യയുടെ ധർമ്മികതയ്ക്ക് ഒപ്പം നിൽക്കുന്നവരുടെ കൂടെയാണ് നിൽക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Bengaluru, Karnata | General Secretary of RSS, Dattatreya Hosabale, says, "... There have been a lot of incidents in the past. There was an 'Aurangzeb Road' in Delhi, which was renamed Abdul Kalam Road. There was some reason behind it. Aurangzeb's brother, Dara Shikoh,… pic.twitter.com/hHAXzyCZGS
— ANI (@ANI) March 23, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |