ആറ്റിങ്ങൽ: അണ്ടൂർ മുളയറത്തലക്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ രോഹിണി മഹോത്സവം 26 മുതൽ ഏപ്രിൽ 2വരെ നടക്കും.
26ന് രാവിലെ 9ന് തൃക്കൊടിയേറ്റ്,രാത്രി 8.30ന് നൃത്ത നാടകം. 27ന് രാത്രി 8.30ന് നാടകം. 28ന് രാവിലെ 11.30ന് സമൂഹസദ്യ,രാത്രി 8.30ന് നാടൻ പാട്ട്. 29ന് രാവിലെ 11.30ന് അന്നദാനം. രാത്രി 8.30ന് തെയ്യം തിറയാടൽ. 30ന് ഉച്ചയ്ക്ക് 12ന് നാഗരൂട്ട് രാത്രി 7ന് നൃത്തസന്ധ്യ,12ന് കളമെഴുത്തും പാട്ടും. 31ന് രാത്രി 7ന് നൃത്തസന്ധ്യ. 7.30ന് നാമസങ്കീർതന്ന ജപലഹരി.
ഏപ്രിൽ 1ന് രാവിലെ 8.30ന് പറയ്ക്കെഴുന്നള്ളത്ത്',രാത്രി 7ന് ക്ലാസിക്കൽ ഡാൻസ്,8ന് തിരുവാതിര, 8.30ന് വിളക്ക് സന്ധിപ്പ്. 2ന് രാവിലെ 5ന് ഉരുൾ സന്ധിപ്പ് 9ന് സമൂഹപൊങ്കാല,11.30ന് രോഹിണി സദ്യ,വൈകിട്ട് 5.30ന് കുത്തിയോട്ടം,താലപ്പൊലിയും വിളക്കും, രാത്രി 9ന് ആറാട്ട് 10ന് ഗാനമേള.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |