പറവൂർ: ഡോക്ടറുടെ വ്യാജ കുറിപ്പടി ഉണ്ടാക്കി 'നൈട്രാസെപാം" ഗുളികകൾ വാങ്ങി കൂടിയ വിലയ്‌ക്ക് വില്പന നടത്തുന്ന പറവൂർ കണ്ണൻകുളങ്ങര പാലസ് റോഡ് മേലേടത്ത് നിക്സൻ (29), പറുദീസ നഗർ കക്കാട്ടുപറമ്പിൽ സനൂപ് (28) എന്നിവരെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ പേരിൽ സീൽ ഉൾപ്പെടെ നിർമ്മിച്ചിരുന്നു. തൃശൂർ ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നാണ് ഗുളികകൾ കൂടുതലായും വാങ്ങിയിരുന്നത്. മെഡിക്കൽ ഷോപ്പുകളിൽ കുറഞ്ഞ വിലയ്‌ക്കു ലഭിക്കുന്ന ഗുളിക ഇവർ 500 രൂപയ്ക്ക് മുകളിലാണ് വില്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |