കൊച്ചി: കാക്കനാട്ടെ വനിതാ ഹോസ്റ്റലിൽ പുലർച്ചെ അതിക്രമിച്ചു കയറിയ മോഷ്ടാവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. മോഷ്ടാവ് ഹോസ്റ്റലിലെത്തുന്ന സിസി ടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ് അന്വേഷണം നടത്തുന്നത്.
കുന്നുംപുറം നിഹാരിയ ഹോസ്റ്റലിലടക്കം കാക്കനാട്ടെ മൂന്നു ഹോസ്റ്റലുകളിലാണ് പുലർച്ചെ മോഷണ ശ്രമം നടന്നത്. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പെൺകുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. മൂന്നു ഹോസ്റ്റലിലും മോഷ്ടാവ് കയറിയെങ്കിലും പെൺകുട്ടികൾ ബഹളം വച്ചതോടെ ഓടിപ്പോവുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മോഷണശ്രമമുണ്ടായത്. പെൺകുട്ടികളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |