കാട്ടാക്കട: ചില്ലറ വില്പനയ്ക്കായി ബംഗളൂരിൽ നിന്നെത്തിച്ച 200 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ആമച്ചൽ കള്ളിക്കാട് താഴെ പുത്തൻവീട്ടിൽ വിഷ്ണു(35),തിരുമല വിജയമോഹിനി ക്വാർട്ടേഴ്‌സ് എ 8ൽ അനൂപ്(33)എന്നിവരാണ് കാട്ടാക്കട പൊലീസ് പിടികൂടിയത്. രണ്ടു പായ്ക്കറ്റ് ബ്രഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിഷ്ണുവിന്റെ ആമച്ചലിലുള്ള വീട്ടിൽ നിന്നാണ് എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്. ഇയാൾ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പത്തോളം കേസുകളിലെ പ്രതിയാണ്. കൊലക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയാണ് അനൂപ്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈ.എസ്.പി എൻ.ഷിബു,നർകോട്ടിക്ക് ഡിവൈ.എസ്.പി പ്രദീപ്,എസ്.എച്ച്.ഒ മൃദുൽ കുമാർ, എസ്.ഐ മനോജ്, ഡാൻസാഫ് ടീം എസ്.ഐ ശ്രീ ഗോവിന്ദ്,റസ്സൽ രാജ്,സുനിൽ,നിവിൻ രാജ്, ശരൺ,അഭിലാഷ്,വിജീഷ് എന്നിവരും കാട്ടാക്കട ഗ്രേഡ് എസ്.ഐ സുനിൽ കുമാർ,മോഹനൻ,രാജേഷ് സി.പി.ഒമാരായ രതീഷ്,ബാദുഷ, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |