ചെന്നൈ: ഐപിഎല്ലിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുംബയ് ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമ്മദ് എന്നിവരാണ് ചെന്നൈ ബൗളിംഗില്‍ മികവ് കാണിച്ചത്.
ഒമ്പതാമനായി ക്രീസിലെത്തി 15 പന്തില്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്ന മുന്‍ സിഎസ്‌കെ താരം ദീപക് ചഹാറാണ് മുംബയ് സ്‌കോര്‍ 150 കടത്തിയത്. മികച്ച തുടക്കമായിരുന്നില്ല മുന്‍ ചാമ്പ്യന്‍മാരുടേത്. ആദ്യ ഓവറില്‍ തന്നെ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ 0(4) പുറത്തായി. റയാന്‍ റിക്കിള്‍ടണ്‍ 13(7), വില്‍ ജാക്‌സ് 11(7)എന്നിവരും പെട്ടെന്ന് മടങ്ങി. നാലം വിക്കറ്റില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 29(26), തിലക് വര്‍മ്മ 31(25) സഖ്യം 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഇരുവരേയും മടക്കി നൂര്‍ അഹമ്മദ് മുംബയ്ക്ക് ഇരട്ടപ്രഹരം സമ്മാനിച്ചു. പിന്നീട് റോബിന്‍ മിന്‍സ് 3(9), നമന്‍ ധീര്‍ 17(12), മിച്ചല്‍ സാന്റ്‌നര്‍ 11(13) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ട്രെന്റ് ബോള്‍ട്ട് ഒരു റണ്ണെടുത്ത് പുറത്തായപ്പോള്‍ സത്യനാരായണ രാജു ഒരു റണ്‍ എടുത്ത് പുറത്താകാതെ നിന്നു. സിഎസ്‌കെയ്ക്ക് വേണ്ടി നാഥന്‍ എല്ലീസ്, രവിചന്ദ്രന്‍ അശ്വന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |