കോവളം: വാഴമുട്ടത്തെ സ്വകാര്യ ബാറിൽ സെക്യൂരിറ്റിയെ തലയ്‌ക്കടിച്ച് പരിക്കേല്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തിരുവല്ലം മുട്ടളക്കുഴി സ്വദേശികളായ വിമൽ,അമ്പു,നേമം എസ്റ്റ്റ്റേറ്റ് വാർഡിലെ അനൂപ് എന്നിവരെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ മൂന്നംഗ സംഘം ബാറിലെത്തി മദ്യം ആവശ്യപ്പെട്ടു. സമയം കഴിഞ്ഞതായി സെക്യൂരിറ്റി മൈദീൻ അടിമ ഇവരെ അറിയിച്ചതോടെ ഇവർ തടിയെടുത്ത് ആക്രമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |